വനിതാ സംവരണ ബിൽ; സെക്രട്ടേറിയറ്റിലേക്ക് ബിജെപി വനിതാ കൗൺസിലർമാരുടെ മാർച്ച്‌; ഇന്ത്യ മുന്നണിക്ക് സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: വനിതാ സംവരണ ബില്ലിനെ എതിർക്കുന്ന ഇന്ത്യ മുന്നണിക്ക് രാജ്യത്തെ സ്ത്രീകൾ ഒരിക്കലും മാപ്പുനൽകില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ പറഞ്ഞു. വനിതാ സംവരണ ബിൽ പാസാക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ പാർട്ടികളുടെ നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വനിതാ കൗൺസിലർമാർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് ചൊവ്വാഴ്ച  (21/4/2026) സംസാരിക്കുകയായിരുന്നു അവർ.

ഗാന്ധി കുടുംബത്തിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് മാത്രം മുൻഗണന നൽകുന്ന സങ്കുചിതമായ സമീപനമാണ് രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നതെന്ന് ആർ. ശ്രീലേഖ രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് യാതൊരുവിധ സുരക്ഷയുമില്ലാത്ത അവസ്ഥയാണുള്ളതെന്നും, സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാചാലരാവുകയല്ലാതെ അവർക്കായി പ്രായോഗികമായി യാതൊന്നും ചെയ്യാത്ത ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ശ്രീലേഖ കുറ്റപ്പെടുത്തി.

സ്ത്രീകൾക്ക് രാഷ്ട്രീയമായ അർഹതപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കുന്ന നിർണ്ണായകമായ ബില്ലിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് വരുംനാളുകളിൽ ഭാരതത്തിലെ വനിതകൾ കനത്ത മറുപടി നൽകുമെന്നും, സ്ത്രീ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവർക്ക് ജനം തക്കതായ ശിക്ഷ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ബിജെപി വനിതാ പ്രതിനിധികൾ പങ്കെടുത്ത മാർച്ചിൽ വൻ പ്രതിഷേധമാണ് സെക്രട്ടേറിയറ്റ് നടയിൽ അരങ്ങേറിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.