നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായിരിക്കുകയാണ് . ദേശീയ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങൾ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമാണ്. തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളായ പശ്ചിമ ബംഗാളിലെ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (എഐടിസി), തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), കേരളത്തിലെ സിപിഐ (എം) എന്നിവയ്ക്കേറ്റ കനത്ത തിരിച്ചടി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൈവന്നിരിക്കുന്ന വ്യക്തമായ മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പതിനഞ്ച് വർഷം നീണ്ട ഭരണത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക ശക്തികളിൽ ഒന്നായിരുന്ന എ.ഐ.ടി.സി പശ്ചിമ ബംഗാളിൽ പുറത്താക്കപ്പെട്ടു. അതേപോലെ തന്നെ തമിഴ്‌നാട്ടിൽ ഡി.എം.കെയും അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്. കേരളത്തിൽ സി. പി.ഐ(എം)ക്കും സമാന രീതിയിൽ തിരിച്ചടി നേരിട്ടു.
തമിഴ്‌നാട്ടിൽ ഭാഷാപരവും സ്വത്വപരവുമായ രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയാണ് ഡി.എം.കെയുടെ പ്രചാരണം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂപപ്പെടുത്തി വെച്ചിരുന്നത്. എന്നാൽ ഭരണവിരുദ്ധ വികാരം ആ സന്ദേശത്തെയും മറികടക്കുമെന്ന കാര്യം ഫലത്തിൽ വ്യക്തമായി പ്രതിഫലിച്ചു. സ്വന്തം മണ്ഡലത്തിൽ തന്നെ അദ്ദേഹത്തിനേറ്റ പരാജയം അതിനുള്ള തെളിവാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിൻ്റെ ഉദയം(ടിവികെ) കാണിക്കുന്നത് പുതിയ പ്രാദേശിക ശക്തികൾക്ക് തമിഴ്നാട്ടിൽ ഇപ്പോഴും ഉയർന്നുവരാനുള്ള സാധ്യത ഉണ്ടെന്നാണ്.
പ്രവര്‍ത്തിദിനം അഞ്ചാക്കാന്‍ നീക്കം; തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍; ജീവനക്കാരുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍; പെന്ഷന് പ്രായം ഉയര്‍ത്തില്ല
എങ്കിലും, ആകെയുള്ള രീതി വലിയ ദേശീയ പാർട്ടികൾക്ക് അനുകൂലമാണ്. സിപിഐ (എം) കേരളത്തിൽ മാത്രമായി ചുരുങ്ങിപ്പോയതോടെ ഇടതുപക്ഷ പാർട്ടികൾക്കും ദേശീയ തലത്തിൽ വർഷങ്ങളായി വലിയ തകർച്ചയാണ് നേരിടേണ്ടി വന്നിരുന്നത്. എന്നാൽ , ഇപ്പോൾ അവിടെയുമുണ്ടായ തോൽവി കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിക്ക് മറ്റൊരു തിരിച്ചടി കൂടിയായി മാറി എന്നത് വ്യക്തമാണ് .
ദേശീയ തലത്തിലെ പ്രാദേശിക പാർട്ടികളുടെ ദുർബലത നിരവധി തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ദൃശ്യമായിരുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഏഴ് രാജ്യസഭാ എം.പിമാർ ബി.ജെ.പിയിലേക്കു കൂറുമാറിയതിനെ തുടർന്ന് അടുത്തിടെ ആം ആദ്മി പാർട്ടി കനത്ത തിരിച്ചടി നേരിട്ടിരുന്നു. നിലവിൽ, അവർ പഞ്ചാബിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ഒഡീഷയിലും സമാനമായ ഒരു സംഭവമുണ്ടായി, 2024 ൽ 24 വർഷത്തെ ഭരണത്തിന് ശേഷം നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദൾ ബിജെപിയോട് പരാജയപ്പെട്ടു.
ഇതൊക്കെയാണെങ്കിലും, ഈ ട്രെൻഡിനും എതിരായി 1ചില അപവാദങ്ങളും ഉണ്ട്. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച ജാർഖണ്ഡിൽ അധികാരത്തിൽ തുടരുന്നു, അതേപോലെ തന്നെ ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് അധികാരം നിലനിർത്തുന്നതും .
2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷം, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തങ്ങളുടെ സാന്നിധ്യം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ വളർച്ചയെത്തുടർന്ന്, സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, ബഹുജൻ സമാജ് പാർട്ടി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി തുടങ്ങിയ നിരവധി പ്രാദേശിക പാർട്ടികൾ ദുർബലമാകുകയോ പിളരുകയോ ചെയ്തിട്ടുണ്ട്. ഈ പാർട്ടികളിൽ ചിലത് തങ്ങളുടെ പ്രദേശങ്ങളിൽ അധികാരത്തിലും സ്വാധീനത്തിലും തുടരാൻ ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തിട്ടുണ്ട് .
ദക്ഷിണേന്ത്യയിൽ പ്രാദേശിക പാർട്ടികൾക്ക് സ്വാധീനമുണ്ടെങ്കിലും അവിടെയും അവർ ചെറുത്തുനിൽപ്പ് നേരിടുന്നുണ്ട്. തെലങ്കാന രൂപീകരണത്തിൽ പാർട്ടിയുടെ പങ്ക് ഉണ്ടായിരുന്നിട്ടും, 2023 ൽ തെലങ്കാനയിൽ കോൺഗ്രസ് ഭാരത് രാഷ്ട്ര സമിതിയെ പരാജയപ്പെടുത്തി.
അതായത്, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ രാജ്യത്തെ രാഷ്ട്രീയ ഘടനയിൽ മാറ്റം വരുത്തുന്നതിന്റെ സൂചനകളാണ് നൽകുന്നത്. വരും കാലങ്ങളിൽ ദേശീയ ശക്തികൾക്കെതിരെ മുന്നേറാൻ പ്രാദേശിക പാർട്ടികൾ കൂടുതൽ വിയർക്കേണ്ടി വരുമെന്ന് സാരം.


നിയമസഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള; ഇഡി കച്ചമുറുക്കുന്നു! മോദിയും അമിത് ഷായും തിരുവനന്തപുരത്തേക്ക്; കടകംപള്ളി മുതല്‍ വിഐപികള്‍ വരെ കുടുങ്ങുമോ? വമ്പന്‍ അറസ്റ്റുകള്‍ക്ക് സാധ്യത; പിണറായി സര്‍ക്കാരിന് നെഞ്ചിടിപ്പ്





