തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങളില്‍ ഒന്നായ അഞ്ചുദിവസത്തെ പ്രവര്‍ത്തിദിനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സജീവമായ ആലോചനയില്‍. ഇത് സംബന്ധിച്ച അതിവേഗ ഫയല്‍ നീക്കങ്ങളാണ് സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും. അതേസമയം, പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് സൂചന.
സെക്രട്ടേറിയറ്റിലെ സര്‍വീസ് സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ സി.പി.എം. അനുകൂല സംഘടനകള്‍ക്കുണ്ടായ അപ്രതീക്ഷിത പരാജയം ഭരണപക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ തിരിച്ചടി ജീവനക്കാര്‍ക്കിടയിലെ ശക്തമായ അതൃപ്തിയുടെ പ്രതിഫലനമായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഡി.എ. കുടിശ്ശികയും ശമ്പള പരിഷ്കരണത്തിലെ അപാകതകളും ജീവനക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ‘അറ്റകൈ’ പ്രയോഗമെന്ന നിലയില്‍ പ്രവര്‍ത്തിദിനം അഞ്ചാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ശനിയാഴ്ചത്തെ അവധി അനുവദിക്കുന്നതിലൂടെയുണ്ടാകുന്ന ജോലിനഷ്ടം പരിഹരിക്കാന്‍ മറ്റു ദിവസങ്ങളിലെ ജോലി സമയം കൂട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള സമയം മാറ്റി ഒമ്പതര മുതല്‍ അഞ്ചര വരെയാക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഫയലിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഫയല്‍ നീക്കം വേഗത്തിലാക്കിയിരിക്കുന്നത്.
ജീവനക്കാര്‍ക്കിടയില്‍ പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന ആവശ്യമുണ്ടെങ്കിലും യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധം ഭയന്ന് സര്‍ക്കാര്‍ അതിന് മുതിരാന്‍ സാധ്യതയില്ല. പെന്ഷന് പ്രായം ഉയര്‍ത്തുന്നത് തൊഴില്‍രഹിതരായ യുവാക്കള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ വലിയ വികാരം സൃഷ്ടിക്കുമെന്ന് സി.പി.എം. നേതൃത്വം കരുതുന്നു. അതിനാല്‍, അഞ്ചു ദിവസത്തെ പ്രവര്‍ത്തിദിനം എന്ന ആനുകൂല്യം നല്കി ജീവനക്കാരുടെ പിന്തുണ തിരിച്ചുപിടിക്കാനാണ് നീക്കം.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കം കൂടിയായാണ് പ്രതിപക്ഷ സംഘടനകള്‍ ഈ തീരുമാനത്തെ കാണുന്നത്. നാളത്തെ മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാല്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമായി അത് മാറും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ബിരുദ പരീക്ഷയിൽ തോറ്റാലും പിജി പഠിക്കാം; ബിരുദം തോറ്റയാൾക്ക് എം.എഫ്.എ നൽകി കാലടി സംസ്കൃത സർവ്വകലാശാല
ബിരുദ പരീക്ഷയിൽ തോറ്റാലും പിജി പഠിക്കാം; ബിരുദം തോറ്റയാൾക്ക് എം.എഫ്.എ നൽകി കാലടി സംസ്കൃത സർവ്വകലാശാല







