തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സ്റ്റാഫ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം സിപിഎം അതീവ ഗൗരവത്തോടെ എടുക്കുന്നു. എകെജി സെന്റര്‍ നേരിട്ട് ഇടപെട്ടിട്ടും ഭരണപക്ഷ സംഘടനകള്‍ നിലംപൊത്തിയത് വലിയ സംഘടനാ ചതിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. സ്വന്തം സംഘടനയിലെ പ്രവര്‍ത്തകര്‍ പോലും പ്രതിപക്ഷ പാനലിന് ക്രോസ് വോട്ട് ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ വോട്ടുചോര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി തലത്തിലുള്ള പ്രത്യേക അന്വേഷണവും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള പരിശോധനയും നടക്കും.
ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി സജിത്ത് സി.സിയാണ് ഇടതുകോട്ടകളെ അപ്പാടെ തകര്‍ത്ത ആ ‘അത്ഭുത മനുഷ്യന്’. 3479 വോട്ടുകള്‍ നേടി സജിത്ത് ഒന്നാമതെത്തിയപ്പോള്‍, കോണ്‍ഗ്രസ് അനുകൂല പാനലിലെ എല്ലാവരും 3400-ഓളം വോട്ടുകള്‍ നേടി വന്‍ വിജയം ഉറപ്പിച്ചു. അയ്യായിരം വോട്ടുകള്‍ മാത്രമുള്ള സൊസൈറ്റിയില്‍ 3400 വോട്ടുകളും കോണ്‍ഗ്രസ് സംഘടനയ്ക്ക് ലഭിച്ചത് സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന സ്വാധീനം വലിയ തോതില്‍ ഇടിഞ്ഞു എന്നതിന്റെ തെളിവാണ്.
മൂന്നര വര്‍ഷത്തെ അഡ്മിനിസ്ട്രേറ്റീവ് ഭരണകാലത്ത് സിപിഎം അനുകൂലികള്‍ വഴി മെമ്പര്‍ഷിപ്പ് എടുത്ത 700-ഓളം പേര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ബൂത്തിലും കോണ്‍ഗ്രസ് പാനലിനാണ് ഭൂരിപക്ഷം ലഭിച്ചത്. ഇത് മുഖ്യമന്ത്രിയെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ മെമ്പര്‍ഷിപ്പ് നല്കിയവര് പോലും ചതിച്ചുവെന്നത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. വിഭാഗീയതയും നേതാക്കള്‍ തമ്മിലുള്ള അടിയും സര്‍ക്കാരിനോടുള്ള ജീവനക്കാരുടെ കടുത്ത അമര്‍ഷവുമാണ് ഈ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
സിപിഎം അനുകൂല സംഘടനയ്ക്കുള്ളിലെ നേതൃതര്‍ക്കവും നേതാക്കളുടെ താല്‍പ്പര്യത്തിനനുസരിച്ച് സാധാരണ ജീവനക്കാര്‍ക്കെതിരെ നടത്തിയ പ്രതികാര നടപടികളും വോട്ടര്‍മാരെ ഭരണപക്ഷത്തിന് എതിരാക്കി. ഡി.എ കുടിശികയും പെന്ഷന് വാഗ്ദാന ലംഘനവും ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരം വോട്ടായി മാറുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സെക്രട്ടേറിയറ്റില്‍ നിന്നുണ്ടായ ഈ താക്കീത് ഗൗരവമായി കാണാനാണ് സിപിഎം തീരുമാനം.
എകെജി സെന്ററിലെ നിര്‍ദ്ദേശപ്രകാരം വരും ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യില്ല!” യുഡിഎഫ് ജാഥയെ ട്രോളി വെള്ളാപ്പള്ളി; വീണാ ജോർജ് മിടുക്കിയാണെന്നും പിണറായി വീണ്ടും വരുമെന്നും പ്രവചനം!





