തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യവിചാരണയ്ക്ക് ഒരു രക്തസാക്ഷികൂടി. വനിതാ അഭിഭാഷകയെ ബസ്സിൽ ലൈംഗികമായി ശല്യം ചെയ്തെന്ന പരാതിയിലെ പ്രതി തിരുവനന്തപുരം ബാലരാമപുരം സ്വദേശി വിമൽ കുമാർ ആത്മഹത്യ ചെയ്ത നിലയിൽ.
കഴിഞ്ഞ 11ന് ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വിമൽകുമാർ ലൈംഗികമായി ശല്യം ചെയ്തെന്നായിരുന്നു വനിതാ അഭിഭാഷകയുടെ പരാതി. ദൃശ്യങ്ങൾ സഹിതം അഭിഭാഷക പരാതി നൽകിയതിനെതുടർന്നു തിരുവനന്തപുരം മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിമൽ കുമാറിനെ പോലീസ് അന്വേഷിച്ചു വരവേയാണ് ഇന്ന് രാവിലെ വർക്കലയിലെ ഒരു ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ഇന്നലെ ലോഡ്ജിൽ മുറിയെടുത്ത ഇയാൾ ഏറെ നേരമായിട്ടും പുറത്തു വരാത്തതിനെ തുടർന്ന് ലോഡ്ജ് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദ്ദേഹം കാണപ്പെട്ടത്.
സാമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു വിമൽകുമാറെന്നു ബന്ധുക്കൾ പറയുന്നു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.
സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യ വിചാരണയെത്തുടർന്ന് അടുത്തിടെ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ആളാണ് വിമൽകുമാർ. നേരത്തെ കോഴിക്കോട് ദീപക് എന്ന യുവാവ് ഇതേ കാരണത്താൽ ആത്മഹത്യ ചെയ്തിരുന്നു.


കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മ ഷംന കുറ്റം സമ്മതിച്ചു; കുഞ്ഞിനെ നോക്കാന്‍ പ്രയാസമെന്ന് മൊഴി; പിതൃത്വം ഉറപ്പാക്കാന്‍ ഡിഎന്‍എ പരിശോധന നടത്തിയേക്കും
സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ചും ശരീരത്തില്‍ മുറിവേല്പ്പിച്ചും കൊലപ്പെടുത്തിയ ഷംനയുടെ മൊഴികളില്‍ അടിമുടി വൈരുദ്ധ്യം; എന്തുകൊണ്ട് ഗര്‍ഭം ഭര്‍ത്താവ് അറിഞ്ഞില്ല; പൂഴനാട്ടെ നവജാതു ശിശു മരണത്തില്‍ ദുരൂഹത മാത്രം





