തിരുവനന്തപുരം : ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ മലയിന്‍കീഴ് സ്വദേശി ജിജിന് ജോസിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറിയതായാണ് പരാതി.
ഇടുപ്പെല്ലിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് അപകടമുണ്ടായത്. അസ്ഥി തുളയ്ക്കാന് ഉപയോഗിക്കുന്ന ഡ്രില്‍ ബിറ്റിന്റെ കഷണം ജിജിന്റെ ഇടത് ഇടുപ്പെല്ലില്‍ ഒടിഞ്ഞു കുടുങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വേദന അനുഭവപ്പെട്ടപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞതെന്നാണ് വിവരം.
ലോഹക്കഷണം എല്ലിനുള്ളില്‍ ഇരിക്കുന്നതുകൊണ്ട് ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നും, അത് നീക്കം ചെയ്യുക പ്രായോഗികമല്ലെന്നും രോഗിയെയും ബന്ധുക്കളെയും അറിയിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ നിലവില്‍ വേദന അനുഭവിക്കുന്ന രോഗി ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
അർജുൻ ആയങ്കി കൊച്ചിയിൽ കരുതൽ തടങ്കലിൽ; വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കോതമംഗലം പോലീസ് പിടികൂടി
പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആശുപത്രിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.


പ്രഖ്യാപനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശോഭനയുള്പ്പെടെയുളളവര്ക്ക് ഡിലിറ്റ് നല്‍കാതെ കാലടി വാഴ്സിറ്റി





