ജല്‍ന : ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പംഗാര്‍ക്കര്‍ മഹാരാഷ്ട്രയിലെ ജല്‍ന കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. 13-ാം വാര്‍ഡില്‍ നിന്നാണ് ഇയാള്‍ ജനവിധി തേടുന്നത്.
2001-2006 കാലയളവില്‍ അവിഭക്ത ശിവസേനയുടെ കൗണ്‍സിലറായിരുന്നു പംഗാര്‍ക്കര്‍. 2011-ല്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാര്‍ട്ടി വിട്ട് ഹിന്ദു ജന്‍ജാഗ്രതി സമിതിയില്‍ ചേരുകയായിരുന്നു.
2017-ലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം (2024 സെപ്റ്റംബര്‍ 4) ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബിജെപിയുമായി സഖ്യമില്ലെന്ന് ടിവികെ; വിജയ്ക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയെന്ന് ആരോപണം.
ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഈ വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.
ജാമ്യം ലഭിച്ചതിന് പിന്നാലെ പംഗാര്‍ക്കര്‍ ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്നത് വലിയ വിവാദമായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് പാര്‍ട്ടി ഇയാളെ മാറ്റുകയായിരുന്നു.


അമേരിക്കന്‍ ഉപരോധക്കോട്ട തകര്‍ത്ത് ഇറാന്റെ ‘ഭീമന്’ കുതിപ്പ്; ഏഷ്യന്‍ വിപണിയിലേക്ക് എണ്ണക്കപ്പല്‍ എത്തി





