കൊച്ചി : പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും കണ്ടെത്താന്‍ പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിച്ച ബെവ്കോ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്ന് പുറത്തിറക്കുന്ന പുതിയ ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്ക് (IMFL) വേണ്ടിയാണ് ബെവ്കോ മത്സരം സംഘടിപ്പിച്ചത്.മികച്ച പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ലക്ഷ്യം: പൊതുജനങ്ങളില്‍ നിന്ന് ആകര്‍ഷകമായ പേരും ലോഗോയും
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി അറസ്റ്റില്‍; പത്മകുമാര്‍ പറഞ്ഞ ദൈവ തുല്യന്‍ ആര്? പത്മകുമാറിന് പിന്നാലെ തന്ത്രിക്കും കുരുക്ക് മുറുകുന്നു; ശബരിമല കേസില്‍ പുതിയ ട്വിസ്റ്റ്; ഇഡി അന്വേഷണത്തിന് എത്തുമ്പോള്‍ പോലീസും രണ്ടു കല്‍പ്പിച്ച് തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ അപഹരിച്ച കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റിലായത്്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്
യഷ് നായകനാകുന്ന ‘ടോക്‌സിക്’ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ രൂക്ഷമായ പരിഹാസവുമായി ‘കസബ’ സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയുടെ വരികള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് നിതിന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. 2016-ല്‍ മമ്മൂട്ടി ചിത്രം ‘കസബ’യിലെ സ്ത്രീവിരുദ്ധതയെ നടി പാര്‍വതി തിരുവോത്ത് വിമര്‍ശിച്ചപ്പോള്‍, അതിന് വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു ഗീതു മോഹന്‍ദാസ്. അന്ന് പാര്‍വതിയോട് സിനിമയുടെ പേര് പറയാന്‍ (‘Say it, Say it’) പ്രോത്സാഹിപ്പിച്ചത് ഗീതുവായിരുന്നു. ഇത്
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ അപഹരിച്ച കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് പോലീസ് കസ്റ്റഡിയില്‍. പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കം. സ്വര്‍ണ്ണപ്പാളികള്‍ അപഹരിക്കുന്നതിന് പത്മകുമാറും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തന്ത്രിയുടെ അഭിപ്രായം തേടാതെയാണ്
തിരുവനന്തപുരം: മലയാളം ടെലിവിഷൻ ചർച്ചകളിൽ ഇടതു സഹയാത്രികനായും സിപിഎം സഹയാത്രികനായും പ്രത്യക്ഷപ്പെട്ടിരുന്ന റെജി ലൂക്കോസ് ബിജെപിയിലേക്ക് ചേക്കേറിയത് മറ്റു ഇടതുസഹയാത്രികർക്കും കനത്ത നാണക്കേടായി. സഹയാത്രികർ എന്ന ലേബലിൽ ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെടുന്നവർക്ക് ഇടതുമുന്നണിയുമായി യാതൊരു ഔദ്യോഗിക ബന്ധവും ഇല്ലെന്ന സിപിഎം നിലപാടാണ് ഇ വർക്ക് കനത്ത പ്രഹരം ഏൽപ്പിച്ചിരിക്കുന്നത്. റെജി ലൂക്കോസിന് പുറമേ അഡ്വ.ബി എൻ ഹസ്‌കർ, അഡ്വ.എൻ ലാൽകുമാർ. ഡോ. പ്രേംകുമാർ എന്നിവരാണ് ഇടത് സഹയാത്രികരായി ചാനൽ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നത്.ഇവരെല്ലാംതന്നെ സിപിഎം അനുഭാവികളുമായിരുന്നു. ചാനൽ ചർച്ചകളിൽ
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ തുടര്‍ച്ചയായ വീഴ്ചകളില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. നഗരാസൂത്രണ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ഏറ്റവും ഒടുവില്‍ ചൊടിപ്പിച്ചത്. അതിനിടെ ശ്രീലേഖയെ മേയറാക്കിയിരുന്നുവെങ്കില്‍ എന്താകുമാകായിരുന്നു അവസ്ഥയെന്ന ചോദ്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോട് ആര്‍ എസ് എസ് ചോദിച്ചു കഴിഞ്ഞു. ആര്‍ എസ് എസ് തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. വിവി രാജേഷ് തന്നെയാണ് മേയറാകാന്‍ യോഗ്യന്‍. ഇതാണ് പരിവാറുകാര്‍
പാലക്കാട് : അഞ്ചു വയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരമായ അതിക്രമം. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. സംഭവത്തില്‍ ബീഹാര്‍ സ്വദേശിനിയായ നൂര്‍ നാസര്‍ (റൂബി) എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടാം തീയതിയായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ അധ്യാപികയാണ് പൊള്ളലേറ്റ വിവരം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പോലീസിന്റെ വിശദമായ പരിശോധനയില്‍ കുട്ടിക്ക് നേരെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ‘കളി’ മാറി. പുലി വന്നത് അറിയാതെ കളിക്കാനെത്തിയ എലിയെ കൈയ്യോടെ പോലീസ് പിടിച്ചു. സിറ്റി പൊലീസ് കമ്മിഷണറായി കെ. കാര്‍ത്തിക് ചുമതലയേറ്റ് അടുത്ത ദിവസം തന്നെ അത് തെളിഞ്ഞു. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ് നല്‍കുന്നത് അന്വേഷണ മികവിന്റെ സന്ദേശമാണ്. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയില്‍ നിന്നാണ് പ്രതി അമല്‍ സുരേഷിനെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണ്ണപ്പാളികള്‍ അപഹരിച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിനെതിരെ കൊല്ലം വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍, ‘വേലിതന്നെ വിളവു തിന്നുന്ന’ അവസ്ഥയാണിതെന്ന് കോടതി നിരീക്ഷിച്ചു. ദശലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരമായ ശബരിമലയില്‍ നടന്ന ഈ ക്രമക്കേട് അങ്ങേയറ്റം ഗൗരവത്തോടെ കാണണമെന്നും കോടതി വ്യക്തമാക്കി. പത്മകുമാറിനെതിരായ ആരോപണങ്ങളില്‍ വ്യക്തതയില്ലെന്നും അതുകൊണ്ടാണ് പാര്‍ട്ടി നടപടി എടുക്കാത്തതെന്നും
ലണ്ടന്‍ : ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഹാരി ബ്രൂക്കിന് നൈറ്റ് ക്ലബ് വിവാദത്തില്‍ കനത്ത തിരിച്ചടി. കരാര്‍ ലംഘനം നടത്തിയതിന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് 30,000 പൗണ്ട് (ഏകദേശം 33 ലക്ഷം രൂപ) പിഴ ചുമത്തി. എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ക്യാപ്റ്റനായി ബ്രൂക്ക് തന്നെ തുടരുമെന്ന് ഇ.സി.ബി വ്യക്തമാക്കി. കഴിഞ്ഞ നവംബറില്‍ ന്യൂസീലന്‍ഡ് പര്യടനത്തിനിടെയാണ് സംഭവം നടന്നത്. മൂന്നാം ഏകദിനത്തിന് തലേദിവസം രാത്രി അമിതമായി മദ്യപിച്ച് വെല്ലിങ്ടണിലെ നൈറ്റ് ക്ലബ്ബില്‍ കയറാന്‍










