തിരുവനന്തപുരം: അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ. ഷിബുമോന്റെ ആത്മഹത്യയില്‍ നടുങ്ങി സഹപ്രവര്‍ത്തകരും ബന്ധുക്കളും. പുതിയ വീട് എന്ന സ്വപ്നം പാതിവഴിയില്‍ നിര്‍ത്തി ഷിബുമോന്‍ എന്തിന് ജീവനൊടുക്കി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പോലീസ്. കഴിഞ്ഞ രണ്ടര വര്‍ഷമായി അഞ്ചുതെങ്ങ് സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഷിബുമോന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ അമിതമായ ജോലിഭാരമോ അതോ വ്യക്തിപരമായ കാരണങ്ങളോ ഉണ്ടോ എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. സ്റ്റേഷനിലെ തിരക്കുകള്‍ക്കിടയിലും പരാതിക്കാരോട് മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹമെന്ന് നാട്ടുകാര്‍ പറയുന്നു.
തിരുവനന്തപുരം: വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യകാര്‍മ്മികനായ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായപ്പോള്‍ ഉയരുന്നത് പല വിധ ചോദ്യങ്ങള്‍. പ്രത്യേക അന്വേഷണ സംഘം രാവിലെ കസ്റ്റഡിയിലെടുത്ത തന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയിലെ വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതിന് മുന്‍പാകെ ഹാജരാക്കി. ജഡ്ജിയുടെ ക്വാര്‍ട്ടേഴ്‌സിലാണ് കനത്ത സുരക്ഷയോടെ തന്ത്രിയെ എത്തിച്ചത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ശ്രീകോവിലിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ തന്ത്രി, കണ്ണടച്ച് നല്‍കിയ ഒത്താശയിലാണ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം രാഷ്ട്രീയ അട്ടിമറി ആരോപണങ്ങളിലേക്ക് നീങ്ങുന്നുവെന്ന് സൂചന. കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്നും വിഗ്രഹക്കടത്ത് നടന്നെന്നുമുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന സൂചനകള്‍ പുറത്തുവന്നതോടെ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പങ്കിനെക്കുറിച്ചും പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി. രാഷ്ട്രീയ നേട്ടത്തിനായി കേസിനെ വഴിതിരിച്ചുവിടാന്‍ ഗൂഢാലോചന നടന്നോ എന്ന സംശയത്തിലാണ് അന്വേഷണം പുതിയ തലത്തിലെത്തുന്നത്. കേസില്‍ ആരോപണവിധേയനായ ഡിണ്ടിഗല്‍ സ്വദേശി ഡി. മണിക്ക് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്ന് എസ്.ഐ.ടി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട് മണിയെ പ്രതിക്കൂട്ടിലാക്കിയ പ്രവാസി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള, വിഗ്രഹക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തീരുമാനിച്ചു. ചാക്കില്‍ പൊതിഞ്ഞ വിഗ്രഹങ്ങള്‍ കണ്ടെന്നും പണവുമായി വാഹനം എത്തിയെന്നുമുള്ള ഇദ്ദേഹത്തിന്റെ മുന്‍ മൊഴികളിലെ വൈരുധ്യങ്ങളും അവ്യക്തതയും നീക്കുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്. ഡി മണിയേയും കുറ്റ വിമുക്തനാക്കിയിട്ടില്ല. മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി വ്യവസായിയുടെ ഫോണ്‍ രേഖകളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സൈബര്‍ സെല്‍ വിശദമായി പരിശോധിക്കും. ഡിണ്ടിഗല്‍ വ്യവസായി എം.എസ്. മണിയെ (ഡി. മണി)
മുംബൈ : വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിലെ ആവേശകരമായ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവസാന പന്തില്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ .ദക്ഷിണാഫ്രിക്കന്‍ താരം നാദീന്‍ ഡി ക്ലെര്‍ക്കിന്റെ സര്‍വ്വതോമുഖമായ പ്രകടനമാണ് ആര്‍.സി.ബിക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. മത്സരത്തിലെ താരം നാദീന്‍ ഡി ക്ലെര്‍ക്ക് ആയിരുന്നു. പുറത്താകാതെ 63 റണ്‍സ്. ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന അവസാന പന്തില്‍ ഫോറടിച്ചാണ് നാദീന്‍ ടീമിനെ വിജയതീരത്തെത്തിച്ചത്. അവസാന ഓവറില്‍ മാത്രം രണ്ട് ഫോറും രണ്ട് സിക്‌സുമടക്കം
തിരുവനന്തപുരം : ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ അഡ്വ. ബി.എന്‍. ഹസ്‌കര്‍ ഇനി ഇടതു നിരീക്ഷകനല്ല വെറും രാഷ്ട്രീയ നിരീക്ഷകന്‍ . മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് പിന്നാലെ സി.പി.ഐ.എം നല്‍കിയ മുന്നറിയിപ്പില്‍ പ്രതിഷേധിച്ചാണ് ഹസ്‌കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ രൂക്ഷമായ പരിഹാസവുമായാണ് ഹസ്‌കര്‍ രംഗത്തെത്തിയത്. താന്‍ ഇതുവരെ അനുഭവിച്ച ശമ്പളവും ആനുകൂല്യങ്ങളും ഔദ്യോഗിക വാഹനവും ഗണ്‍മാനെയും തിരിച്ചയച്ചുവെന്നും ഇനി മുതല്‍ ‘രാഷ്ട്രീയ നിരീക്ഷകന്‍’ ആയിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇടതു
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ മുന്‍കൂട്ടി യാത്ര ക്രമീകരിക്കണമെന്ന് സിറ്റി പോലീസ് നിര്‍ദ്ദേശിച്ചു. ശനിയാഴ്ച രാത്രി 7:00 മുതല്‍ 11:30 വരെയും, ഞായറാഴ്ച രാവിലെ 7:00 മുതല്‍ വൈകുന്നേരം 6:00 വരെയുമാണ് നിയന്ത്രണങ്ങള്‍. ശനിയാഴ്ച പാര്‍ക്കിംഗ് പാടില്ലാത്ത പ്രധാന റോഡുകള്‍ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് – ശംഖുംമുഖം – ആള്‍സെയിന്റ്സ് – ചാക്ക –
ശബരിമല : ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന താല്‍ക്കാലിക ജീവനക്കാരനെ ദേവസ്വം വിജിലന്‍സ് പിടികൂടി. ചെന്നൈയില്‍ നിന്നുള്ള എസ്.ഐ വടിവേലിന്റെ കാര്‍ഡ് ഉപയോഗിച്ച് 10,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മാളികപ്പുറം 15-ാം നമ്പര്‍ അരവണ കൗണ്ടറിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി ജിഷ്ണു സജികുമാര്‍ ആണ് അറസ്റ്റിലായത്.1460 രൂപയുടെ പ്രസാദം വാങ്ങാന്‍ എസ്.ഐ എടിഎം കാര്‍ഡ് നല്‍കിയപ്പോള്‍, രഹസ്യ പിന്‍ നമ്പര്‍ ജിഷ്ണു നോക്കി മനസ്സിലാക്കി.സൈ്വപ്പ് ചെയ്ത ശേഷം
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. ജനുവരി 23 വരെയാണ് റിമാന്‍ഡ് കാലാവധി. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13-ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.കേസില്‍ 13-ാം പ്രതിയായാണ് കണ്ഠരര് രാജീവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയിരിക്കുന്നത്: ശബരിമലയിലെ സ്വര്‍ണ്ണ
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. തന്ത്രി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് തടയാന്‍ അതീവ രഹസ്യമായാണ് അന്വേഷണ സംഘം നീങ്ങിയത്.തന്ത്രിയെ കേസില്‍ പ്രതിയാക്കില്ലെന്നും സാക്ഷിയാക്കാനാണ് മൊഴിയെടുക്കുന്നതെന്നും വിശ്വസിപ്പിച്ച് അദ്ദേഹത്തെ ജാഗ്രതയില്‍ നിന്ന് മാറ്റി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. നിയമപരമായ പഴുത്: സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന വ്യക്തിയായതിനാല്‍ തന്ത്രി










