കൊച്ചി : മണപ്പുറം ഫിനാന്‍സിന്റെ പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടന്‍ മോഹന്‍ലാലിനെതിരെ ഫയല്‍ ചെയ്ത ഉപഭോക്തൃ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ഒരു ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നടന്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും, സേവനങ്ങളിലെ വീഴ്ചകള്‍ക്ക് താരം ഉത്തരവാദിയല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് നടന്‍ നല്‍കിയ ഹര്‍ജിയില്‍ ഉത്തരവിട്ടത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാപനത്തിന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായിരുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ വെച്ചാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ, തന്നെ കേസില്‍ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതെ, ഉറപ്പ്’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. കേസില്‍ 13-ാം പ്രതിയായ അദ്ദേഹത്തെ ഇന്നലെ ഉച്ചയോടെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നിവയ്ക്ക്
തിരുവനന്തപുരം: കപട വിവാഹം നടത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും സ്വർണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ സ്കൂൾ അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടൂർ ഓപ്പറേറ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ,എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് യുവതി. കൊല്ലത്തെ ഒരു സ്കൂളിലെ അധ്യാപകനാണ് എതിർകക്ഷി. കേസിൽ അധ്യാപകന് പുറമേ അദ്ദേഹത്തിന്റെ പിതാവും രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. യുവതിയും യുവാവും വ്യത്യസ്ത സമുദായത്തിൽ പെട്ടവരാണ് ജോലിയുടെ ഭാഗമായാണ്
ടെഹ്‌റാന്‍ : ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. ടെഹ്റാനിലെ പ്രധാന ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം മരണസംഖ്യ 200 കടന്നതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും യുവാക്കളും മരണപ്പെട്ടത് വെടിയേറ്റതാണെന്നത് സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. 2022-ലെ മഹ്സ അമിനിയുടെ മരണത്തിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് ഇറാന്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും യുവജനങ്ങളാണെന്നും ടെഹ്റാനിലെ ആറ് ആശുപത്രികളില്‍ നിന്ന് മാത്രം 200-ഓളം മൃതദേഹങ്ങള്‍ നീക്കം ചെയ്തതായും ടൈം മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.വടക്കന്‍ ടെഹ്റാനില്‍ പോലീസ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉന്നതര്‍ ഓരോരുത്തരായി അന്വേഷണ നിഴലിലേക്ക്. സന്നിധാനത്തെ ഭരണപരമായ കാര്യങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമായി ഹൈക്കോടതി നിയോഗിച്ച മുന്‍ സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചന. 2019-ല്‍ സന്നിധാനത്തെ സ്വര്‍ണ്ണപ്പാളികള്‍ കടത്തിയപ്പോള്‍ പദവിയിലിരുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് നടപടി. നിലവില്‍ മധ്യകേരളത്തില്‍ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി തേടിയേക്കും. 2016 മുതല്‍ 2024 വരെ സ്പെഷ്യല്‍ കമ്മീഷണറായിരുന്ന ജഡ്ജിയുടെ ഭാഗത്തുനിന്ന് അതീവ
ഇടുക്കി : ദേവികുളം മുന്‍ എം.എല്‍.എയും സി.പി.ഐ.എം മുന്‍ നേതാവുമായ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്.. കഴിഞ്ഞ നാല് വര്‍ഷമായി സി.പി.ഐ.എമ്മുമായി അകന്നുനില്‍ക്കുകയായിരുന്ന അദ്ദേഹം, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം അറിയിച്ചത്. മൂന്നാറില്‍ വെച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ഔദ്യോഗികമായി അംഗത്വമെടുക്കും. ബി.ജെ.പി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് രാജേന്ദ്രന്‍.
ലഖ്‌നൗ : അയോധ്യ രാമക്ഷേത്ര പരിസരത്തും തീര്‍ത്ഥാടകര്‍ നടന്നുപോകുന്ന ‘പാഞ്ച്‌കോസി പരിക്രമ’ പാതയിലും മാംസാഹാരത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. പ്രദേശത്തിന്റെ മതപരമായ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിശദീകരണം. ഹോട്ടലുകള്‍ക്കും കടകള്‍ക്കും പുറമെ സൊമാറ്റോ ., സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ വഴിയും പ്രദേശത്ത് മാംസാഹാരം എത്തിക്കുന്നത് അധികൃതര്‍ വിലക്കി. ക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ നിയന്ത്രണം ബാധകമാകുക. തീര്‍ത്ഥാടന പാതകളില്‍ ഓണ്‍ലൈന്‍ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ സന്നിധാനം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന കോടികളുടെ അഴിമതിയുടെയും ആചാരലംഘനങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുമെന്ന് വിലയിരുത്തല്‍. അതിനിടെ സാങ്കേതിക ആരോപണങ്ങളാണ് തന്ത്രിക്കെതിരെ അന്വേഷണ സംഘം ചര്‍ച്ചയാക്കുന്നത്. 2019-ല്‍ ശ്രീകോവില്‍ വാതിലിലെ ദശാവതാരങ്ങള്‍ പതിച്ച കട്ടിളപ്പാളികളും സ്വര്‍ണപ്പാളികളും ഇളക്കിമാറ്റി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ സംഭവത്തില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി എന്നാണ് സൂചന. ദേവന്റെ അനുജ്ഞ വാങ്ങാതെയുള്ള ഈ നടപടിയില്‍ താന്ത്രിക വിധികള്‍ ലംഘിക്കപ്പെട്ടപ്പോള്‍ തന്ത്രി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് ശബരിമല തന്ത്രിയുടെ അറസ്റ്റ്. അയ്യപ്പന്റെ കാവലാളാകേണ്ട തന്ത്രി തന്നെ സ്വര്‍ണ്ണക്കൊള്ള സംഘത്തിന്റെ ഭാഗമായെന്ന വാര്‍ത്ത സി.പി.എമ്മിന് ലഭിച്ച വലിയൊരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. മറുഭാഗത്ത് ഇ.ഡി അന്വേഷണം മുറുകുന്നതിനിടെ തന്ത്രിയെ അകത്താക്കി തിരിച്ചടിക്കുകയാണ് സര്‍ക്കാര്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്ത്രി അറസ്റ്റിലായത് വോട്ടാക്കി മാറ്റാനാണ് സി.പി.എം നീക്കം. തന്ത്രിയെ പ്രതികളുടെ ഭാഗമായി ചിത്രീകരിക്കുന്നതിലൂടെ വിശ്വാസികളുടെ ഇടയില്‍ തങ്ങള്‍ക്കനുകൂലമായ തരംഗമുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. തന്ത്രിയുടെ
തിരുവനന്തപുരം : തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികള്‍ ബാര്‍ കൗണ്‍സില്‍ ഇന്ന് പരിഗണിക്കുന്നു. മൂന്നുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായ അദ്ദേഹത്തിന്റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ബാര്‍ കൗണ്‍സിലിന്റെ മൂന്നംഗ അച്ചടക്ക സമിതിയാണ് ഇന്ന് വൈകിട്ട് വിഷയം പരിശോധിക്കുന്നത്. ആന്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികള്‍ക്കും സമിതി ഉടന്‍ നോട്ടീസ് നല്‍കും.ഒരു അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി അതീവ ഗുരുതരവും തൊഴിലിന് നാണക്കേടുമാണെന്നാണ്










