ലഖ്നൗ : അയോധ്യ രാമക്ഷേത്ര പരിസരത്തും തീര്‍ത്ഥാടകര്‍ നടന്നുപോകുന്ന ‘പാഞ്ച്കോസി പരിക്രമ’ പാതയിലും മാംസാഹാരത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. പ്രദേശത്തിന്റെ മതപരമായ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിശദീകരണം.
ഹോട്ടലുകള്‍ക്കും കടകള്‍ക്കും പുറമെ സൊമാറ്റോ ., സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള് വഴിയും പ്രദേശത്ത് മാംസാഹാരം എത്തിക്കുന്നത് അധികൃതര്‍ വിലക്കി. ക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ നിയന്ത്രണം ബാധകമാകുക.
തീര്‍ത്ഥാടന പാതകളില്‍ ഓണ്‍ലൈന്‍ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അസിസ്റ്റന്റ് ഫുഡ് കമ്മീഷണര്‍ മണിക് ചന്ദ്ര സിംഗ് നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവിട്ടത്. ഹോട്ടലുകളിലും ഹോംസ്റ്റേകളിലും അതിഥികള്‍ക്ക് മാംസവും മദ്യവും നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരന്തര നിരീക്ഷണം നടത്തും.
ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത നീക്കം
അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന ‘രാം പഥില്‍’ മാംസക്കടകള്‍ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഈ പാതയിലെ മദ്യശാലകള്‍ നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി കാത്തിരിക്കുകയാണെന്ന് മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. 2025 മെയ് മാസത്തില്‍ എടുത്ത തീരുമാനമാണെങ്കിലും ഇപ്പോഴും ഇരുപതിലധികം മദ്യശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.


പാക്കറ്റ് ജ്യൂസുകൾ വെറും ‘പഞ്ചസാര വെള്ളം’; കമ്പനികൾ ജനങ്ങളെ വഞ്ചിക്കുന്നു: രാഘവ് ഛദ്ദ





