കൊച്ചി: രാജ്യത്തെ അടുക്കളകള്‍ നിശബ്ദമാകുന്നു. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം പൂര്‍ണ്ണമായും നിലച്ചതോടെ രാജ്യം കടുത്ത ഭക്ഷണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ധന വിതരണ ശൃംഖലയെ തകര്‍ത്തെറിഞ്ഞതോടെ രാജ്യത്ത് ഹോട്ടലുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
കൊച്ചി നഗരത്തിലെ എണ്ണായിരത്തോളം ഹോട്ടലുകളെയാണ് ഈ പ്രതിസന്ധി നേരിട്ട് ബാധിച്ചിരിക്കുന്നത്. സിലിണ്ടറുകളുടെ സ്റ്റോക്ക് തീര്‍ന്നതോടെ പല പ്രമുഖ ഹോട്ടലുകളും മെനുവില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിത്തുടങ്ങി. ബിരിയാണി, പൊറോട്ട, ദോശ: കൂടുതല്‍ സമയം പാചകം ചെയ്യേണ്ടി വരുന്ന വിഭവങ്ങള്‍ പലയിടത്തും ലഭ്യമല്ല. വേഗത്തില്‍ തീരുന്ന ഇഡ്ഡലിയും ഉപ്പുമാവും ഹോട്ടലുകളില്‍ നിറയും. ഗ്യാസ് ലാഭിക്കാനായി പെട്ടെന്ന് പാകം ചെയ്യാവുന്ന ഭക്ഷണങ്ങളിലേക്ക് ഹോട്ടലുകള്‍ മാറുകയാണ്.
തട്ടുകടകള്‍ പ്രതിസന്ധിയിലാണ്. നഗരത്തിലെ സാധാരണക്കാരുടെ ആശ്രയമായ തട്ടുകടകളും വിതരണം നിലച്ചതോടെ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ നഗരസഭയുടെ നിയന്ത്രണങ്ങളുള്ളതാണ് ഇവരെ വലയ്ക്കുന്നത്. കേരളത്തില്‍ ഉടനീളം തട്ടുകടകള്‍ നടക്കുന്നത് ഗ്യാസ് ഉപയോഗിച്ചുള്ള അടുപ്പുകളുടെ കരുത്തിലാണ്. ഇതാണ് പ്രതിസന്ധി കൂട്ടുന്നത്. റോഡരികില്‍ മറ്റൊരു സംവിധാനവും അവര്‍ക്കില്ല.
രാജ്യത്തുടനീളം സ്ഥിതി അതീവ ഗുരുതരമാണ്. മാര്‍ച്ച് 12 മുതല്‍ നഗരത്തിലെ 90 ശതമാനം ഹോട്ടലുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഷിമോഗയിലെ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബംഗളൂരു, മൈസൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും സ്ഥിതി സമാനമാണ്. ഇത് യാത്രക്കാരെയും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളെയും സാരമായി ബാധിക്കും. റെയില്‍വേ ഭക്ഷണ സേവനങ്ങളെയും ഈ പ്രതിസന്ധി പിടിച്ചുലച്ചു കഴിഞ്ഞു.
ട്രെയിനുകളില്‍ പാചകം ചെയ്ത ഭക്ഷണം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കും. ഭക്ഷണത്തിനായി മുന്‍കൂട്ടി പണമടച്ച യാത്രക്കാര്‍ക്ക് തുക റീഫണ്ട് നല്കുന്ന കാര്യവും റെയില്‍വേ പരിഗണിക്കുന്നുണ്ട്. പകരം ‘റെഡി-ടു-ഈറ്റ്’ ഭക്ഷണങ്ങളുടെ ശേഖരം കരുതാന്‍ ഐ.ആര്.സി.ടി.സി നിര്‍ദ്ദേശം നല്കി.
ചെന്നൈയിലെ ബോട്ട്ലിങ് പ്ലാന്റുകളില്‍ നിന്ന് സിലിണ്ടറുകള്‍ എത്താത്തതാണ് കേരളത്തിലെ ക്ഷാമത്തിന് കാരണമായി പറയുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടത് രാജ്യത്തെ ഗ്യാസ് ഏജന്‍സികളെയും പ്രതിസന്ധിയിലാക്കി. പല ഏജന്‍സികളും വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടും. കൂടാതെ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ രാജ്യം വല്ലാത്തൊരു പട്ടിണിയിലേക്ക് നീങ്ങുമെന്ന് ഹോട്ടലുടമകള്‍ മുന്നറിയിപ്പ് നല്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരഞ്ഞെടുപ്പിന് മുമ്പെ പോലീസില്‍ വീണ്ടും സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാകുന്നു! ഡി.വൈ.എസ്.പിമാരുടെ മാറ്റത്തില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം ആഭ്യന്തര വകുപ്പ് പരിശോധന തുടങ്ങി; ഇന്‍സ്പെക്ടര്‍മാരുടെ പട്ടികയും ഉടന്‍!





