തിരുവനന്തപുരം: രാജ്യത്തെ മികച്ച അന്വേഷണ ഏജൻസിയായ സിബിഐയുടെ കേരളത്തിലെ യൂണിറ്റുകളിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 19 കേസുകൾ. കേരളത്തിൽ തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലാണ് സിബിഐയ്ക്ക് യൂണിറ്റുകളു ള്ളത്. പത്തൊൻപതു കേസുകളിൽ 13 എണ്ണവും രജിസ്റ്റർ ചെയ്തിട്ടുള്ളത തിരുവനന്തപുരത്തെ സ്പെഷ്യൽ ക്രൈംബ്രാഞ്ച്ലാണ്. കഴിഞ്ഞവർഷം മാർച്ച് 21നാണ് ഇവിടെ 2025ലെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.ഒടുവിലത്തേത് ഒക്ടോബർ 30നും. കോട്ടയം സ്വദേശി ഗൗതം വിജയകുമാർ എന്ന യുവാവിന്റെ അസ്വാഭാവിക മരണത്തെ സംബന്ധിച്ചുള്ള അന്വേഷണമാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ആദ്യകേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ്
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ലൈംഗിക പീഡനക്കേസില്‍ കുടുങ്ങി. ഇ മെയില്‍ വഴി ലഭിച്ച മൂന്നാമത്തെ പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍ പുലര്‍ച്ചെ 12.30-ഓടെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. ബലാത്സംഗം, ക്രൂരമായ മര്‍ദ്ദനം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, വധഭീഷണി എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പുതിയ പരാതിയില്‍ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹബന്ധം തകര്‍ന്നു നില്‍ക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട
പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ‘നീലപ്പെട്ടി’ വിവാദത്തിന് വേദിയായ അതേ ഹോട്ടലില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പാലക്കാട്ടെ കെ.പി.എം റീജന്‍സിയിലെ 2002-ാം നമ്പര്‍ മുറിയില്‍ നിന്നാണ് അന്വേഷണസംഘം രാഹുലിനെ പിടികൂടിയത്. രാഹുലിന്റെ സഹായിയും ഡ്രൈവറും ഹോട്ടലില്‍ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് പോലീസ് നടപടിയുണ്ടായത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ ഉടന്‍ തന്നെ പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന്
ബംഗ്ലൂര്‍ : കര്‍ണാടകയിലെ ഗദഗ് ജില്ലയിലുള്ള ലക്കുണ്ഡി ഗ്രാമത്തില്‍ വീട് നിര്‍മ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ 470 ഗ്രാമോളം തൂക്കം വരുന്ന പുരാതന സ്വര്‍ണ്ണനിധി കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജ്വല്‍ റിട്ടിയുടെ സത്യസന്ധതയിലൂടെയാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഈ നിധി പുറംലോകമറിഞ്ഞത്.ഗംഗവ്വ ബസവരാജ് റിട്ടി എന്ന സ്ത്രീയുടെ വീടിന്റെ അടിത്തറയ്ക്കായി തൊഴിലാളികള്‍ കുഴിയെടുക്കുമ്പോഴാണ് ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ചത്. ഇത് ആദ്യം കണ്ട പ്രജ്വല്‍ ഉടന്‍ തന്നെ പഞ്ചായത്ത് അധികൃതരെയും മുതിര്‍ന്നവരെയും വിവരമറിയിക്കുകയായിരുന്നു. ഏകദേശം 466
ചെന്നൈ : വിജയ് ചിത്രം ‘ജനനായകന്‍’ പൊങ്കലിന് തന്നെ തിയേറ്ററിലെത്തിക്കാനുള്ള തീവ്രശ്രമവുമായി നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയിലേക്ക്. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തതോടെയാണ് റിലീസ് അനിശ്ചിതത്വത്തിലായത്. തിങ്കളാഴ്ച തന്നെ ഹര്‍ജി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കെ.വി.എന്‍. പ്രൊഡക്ഷന്‍സിന്റെ നീക്കം. സിനിമയ്ക്ക് ഉടന്‍ പ്രദര്‍ശനാനുമതി നല്‍കണമെന്ന് വെള്ളിയാഴ്ച രാവിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് വിജയ് ആരാധകര്‍ക്ക് വലിയ ആവേശം നല്‍കി. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സെന്‍സര്‍ ബോര്‍ഡ് (CBFC) അപ്പീല്‍ നല്‍കി. ശനിയാഴ്ച
പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ കാനഡയില്‍ നിന്ന് യുവതി തൊടുത്തത് കൃത്യമായ ലക്ഷ്യമുള്ള അമ്പുകള്‍. ബലാത്സംഗം മുതല്‍ ഗര്‍ഭഛിദ്രം വരെ നീളുന്ന ആരോപണങ്ങളില്‍ രാഹുല്‍ പ്രതിരോധത്തിലാകുന്നത് യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ്. ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് യുവതി തയ്യാറായെങ്കിലും രാഹുല്‍ സാമ്പിള്‍ നല്‍കാന്‍ മടിച്ച് പിന്മാറിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചതോടെയാണ് അര്‍ദ്ധരാത്രിയില്‍ ആ നാടകീയ അറസ്റ്റ് അരങ്ങേറിയത്. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം അറിയിച്ച യുവതിയോട് രാഹുല്‍ അസഭ്യം പറയുകയും കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ്
പാലക്കാട്: പാതിരാത്രിയില്‍ പാലക്കാട്ടെ കെപിഎം ഹോട്ടല്‍ മുറ്റത്ത് വീണ്ടും പോലീസ് വണ്ടികള്‍ ഇരച്ചെത്തി. എന്നാല്‍ ഇത്തവണ പഴയതുപോലെ ‘നീലപ്പെട്ടി’ തപ്പി നാണംകെട്ട് മടങ്ങാനല്ല, ലക്ഷ്യം കൃത്യമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍! പാലക്കാട് എംഎല്‍എയെ പൂട്ടാന്‍ പൂങ്കുഴലി ഐപിഎസ് എന്ന പെണ്‍സിംഹം മെനഞ്ഞത് പഴുതടച്ച ചാണക്യതന്ത്രം. കഴിഞ്ഞ തവണ നീലപ്പെട്ടി വിവാദത്തില്‍ കൈപൊള്ളിയ പോലീസിന് ഇത് അഭിമാനപ്പോരാട്ടമായിരുന്നു. മാങ്കൂട്ടത്തിലിനെ വീഴ്ത്താന്‍ പോലീസ് വിരിച്ച വലയില്‍ ഒടുവില്‍ ഇര കൃത്യമായി കുടുങ്ങി. മൂന്ന് ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഒരു ഇമെയിലില്‍
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി പുതിയ ബലാത്സംഗ കേസ്. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ തങ്ങുകയായിരുന്ന എംഎല്‍എയെ ഇന്ന് പുലര്‍ച്ചയോടെ പോലീസ് സംഘം നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിങ്ങനെ ഞെട്ടിക്കുന്ന വകുപ്പുകളാണ് രാഹുലിനെതിരെ പുതിയ കേസില്‍ ചുമത്തിയിരിക്കുന്നത്. ഒരു യുവതി ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം രഹസ്യമായി മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ഈ മിന്നല്‍ നീക്കം. ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയില്‍ രാഹുല്‍ വിശ്രമിക്കുമ്പോള്‍
നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ‘ബേബി ഗേള്‍’ ഈ ജനുവരിയില്‍ തിയേറ്ററുകളിലെത്തുന്നു. ‘സര്‍വ്വം മായ’ എന്ന വന്‍ വിജയത്തിന് ശേഷം നിവിന്‍ നായകനാകുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ റിലീസിനെ കാത്തിരിക്കുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകളാണ് ഈ ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. നിര്‍മ്മാണം: മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍. ‘ഗരുഡന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സൂപ്പര്‍ഹിറ്റുകളുടെ തോഴരായ ബോബി-സഞ്ജയ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ജയില്‍ അധികൃതര്‍ അദ്ദേഹത്തെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍ കഴിഞ്ഞ ആദ്യ രാത്രി തന്ത്രിക്ക് കടുത്ത മാനസിക സംഘര്‍ഷത്തിന്റേതായിരുന്നു എന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു. രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന അദ്ദേഹം, രാവിലെ ജയില്‍ സൂപ്രണ്ട് എത്തിയപ്പോള്‍










