‘ഒരു മാങ്കൂട്ടം അകത്തായി, ബാക്കിയുള്ളവ പുറത്തുണ്ട്!’ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സൗമ്യ സരിന്‍. രാഹുലിനെതിരെ പരാതി നല്‍കിയ യുവതി സൗമ്യ ആണെന്ന തരത്തില്‍ വ്യാജ പ്രചാരണം

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചേരിതിരിഞ്ഞുള്ള പോരാട്ടം ശക്തമാകുന്നു. രാഹുലിനെതിരെ പ്രതികരിച്ച സി.പി.എം നേതാവ് പി. സരിനും അദ്ദേഹത്തിന്റെ പങ്കാളി ഡോ. സൗമ്യ സരിനും നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ ഡോ. സൗമ്യ സരിന്‍ മറുപടി നല്‍കി. ‘ഒരു മാങ്കൂട്ടം മാത്രമാണ് അഴിക്കുള്ളിലുള്ളതെന്നും അതിനേക്കാള്‍ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ടെന്നും’ അവര്‍ കുറിച്ചു. രാഹുലിനെതിരെ പരാതി നല്‍കിയ യുവതി സൗമ്യ ആണെന്ന തരത്തില്‍ പ്രചരിക്കുന്ന

കാഞ്ഞിരപ്പള്ളിയിലെ കൊലപാതകം ; ജോബ് സക്കറിയയുടേത് സാമ്പത്തിക തര്‍ക്കമോ പ്രണയപ്പകയോ? ഷേര്‍ളിയെ കഴുത്തറത്ത് കൊന്ന ശേഷം ആത്മഹത്യചെയ്തതിന്റെ കാരണങ്ങള്‍ തേടി അന്വേഷണ സംഘം

കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ളി മാത്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക തര്‍ക്കവും പ്രണയപ്പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ഷേര്‍ളിയുടെ സുഹൃത്തായ താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയയാണ് ഷേര്‍ളിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്ന ഷേര്‍ളിയും ജോബും തമ്മില്‍ വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നു. ഷേര്‍ളി പലപ്പോഴായി ജോബിന്റെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ മാസങ്ങളായി

ഈ ആറ് ജില്ലകളിലുള്ളവര്‍ക്ക് ജനുവരി 15-ന് പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : തമിഴ് ജനതയുടെ പ്രധാന വിളവെടുപ്പ് ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളില്‍ ജനുവരി 15-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളെയും തമിഴ് സംസ്‌കാരം സ്വാധീനിച്ച ജില്ലകളെയും പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. കേരളത്തിലെ ആറ് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി. തമിഴ്‌നാടിന് പുറമെ തമിഴ് വംശജര്‍ താമസിക്കുന്ന ഇതര സംസ്ഥാനങ്ങളിലും പൊങ്കല്‍

കേന്ദ്രത്തിനെതിരെ പിണറായി! കേരളത്തെ ശ്വാസം മുട്ടിക്കാന്‍ അനുവദിക്കില്ല; പാളയത്ത് സത്യാഗ്രഹമിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍.ഡി.എഫ് നേതാക്കളും

തിരുവനന്തപുരം : കേന്ദ്രത്തിന്റെ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ തിരുവനന്തപുരം പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന എല്‍.ഡി.എഫ് സത്യാഗ്രഹ സമരത്തിന് ആവേശകരമായ തുടക്കം. കേരളത്തോട് പകപോക്കുന്ന കേന്ദ്ര നിലപാടിന് കോണ്‍ഗ്രസും യു.ഡി.എഫും പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോപിച്ചു. നാടിന് അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കരുത് എന്നാണ് കേരളം ആവശ്യപ്പെടുന്നത്. അനര്‍ഹമായ ഒന്നും ചോദിക്കുന്നില്ല. നാടിന്റെ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര നിലപാടിനെതിരെ എല്ലാവരും ഒന്നിച്ച് ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ

രാഹുലിനെ പൂട്ടാന്‍ ‘കാപ്പ’ വരുമോ? നിയമ ലോകത്ത് ആകാംക്ഷ! നിയമോപദേശം തേടുന്നു, അഡ്വക്കേറ്റ് ജനറലിന്റെ മറുപടി നിര്‍ണ്ണായകം

Kaapa on rahul

തിരുവനന്തപുരം: തുടര്‍ച്ചയായ ബലാത്സംഗക്കേസുകളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൂര്‍ണ്ണമായി പൂട്ടാൻ സർക്കാർ ഒരുങ്ങുന്നു. രാഹുലിനെതിരെ ‘കാപ്പ’ ചുമത്താൻ കഴിയുമോ എന്നാണ് ആലോചന. ഇക്കാര്യത്തിൽ നിയമോപദേശം തേടും. മൂന്ന് ബലാത്സംഗ കേസുകള്‍ നിലവിലുള്ള സാഹചര്യത്തില്‍, രാഹുലിനെ ഒരു സ്ഥിരം കുറ്റവാളിയായി കണക്കാക്കി ജയിലിലടയ്ക്കാനാണ് നീക്കം. അതേസമയം ഗുണ്ടകൾക്കും സ്ഥിരം ക്രിമിനൽ കുറ്റവാളികൾക്കും എതിരേ പ്രയോഗിക്കുന്ന ‘കാപ്പ ‘നിയമം,  ബലാൽസംഗ കേസിലെ ഒരു പ്രതിക്കെതിരേ  ചുമത്താനാകുമോ എന്നതിനെകുറിച്ചാണ് വൻ കൂടിയാലോചകൾ നടക്കുന്നതായി വിവരം. കാപ്പ നിയമം കാരണവശാലും റേപ്പ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: ചോദ്യം ചെയ്തത് ടി.പി. സെൻകുമാർ രംഗത്ത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലി ന്റെ അറസ്റ്റിൽ ചോദ്യങ്ങളുമായി മുൻ സംസ്ഥാന പോലീസ് മേധാവി ടി പി സെൻകുമാർ.  തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്അദ്ദേഹം നിയമപരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുള്ളത്.  ഇപ്പോഴത്തെ കേസിന് ആധാരമായ പരാതി പരാതിക്കാരി കാനഡയിൽ നിന്നും ഇ -മെയിലായി പോലീസ് സ്റ്റേഷൻ ഹൗസ്ഓഫീസർക്ക് ബി എൻ എസ് എസ് വകുപ്പ് 173(1)(11) രണ്ട് പ്രകാരം നൽകിയിട്ടുണ്ടോ എന്നതാണ് സെൻകുമാറിന്റെ ആദ്യത്തെ ചോദ്യം. അങ്ങനെ ലഭിച്ചിട്ടുണ്ടെങ്കിൽ മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിന് പോലീസ് ഓഫീസർ മറുപടി മെയിൽ

ഐഎസ്ആര്‍ഒയ്ക്ക് നിരാശ! പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വീണ്ടും പരാജയപ്പെട്ടു

ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനം എന്ന് അറിയപ്പെടുന്ന പിഎസ്എല്‍വിയുടെ (PSLV) ചരിത്രത്തില്‍ നാഴികക്കല്ലായ ദൗത്യമാകേണ്ടിയിരുന്ന PSLV-C62 വിക്ഷേപണം നിരാശയില്‍ കലാശിച്ചു. ഇന്ന് രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റ്, മൂന്നാം ഘട്ടത്തില്‍ നേരിട്ട സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. 2025 മേയില്‍ നടന്ന വിക്ഷേപണത്തിന് പിന്നാലെ ഇപ്പോഴത്തെ PSLV-C62 വിക്ഷേപണവും തിരിച്ചടി നേരിട്ടതോടെ, ചരിത്രത്തിലാദ്യമായി പിഎസ്എല്‍വിക്ക് തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ സംഭവിക്കുകയാണ്. ‘അന്വേഷ’ ഉപഗ്രഹം ഉള്‍പ്പെടെയുള്ള 16 പേലോഡുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ദൗത്യത്തിന്

അതിവിശ്വസ്തനെ ദൗത്യം ഏല്‍പ്പിച്ച പൂങ്കുഴലി ബ്രില്ല്യന്‍സ്! പാലക്കാട്ട് എസ് പിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥനില്‍ തുടങ്ങിയ അചഞ്ചല വിശ്വാസം; കൃത്യ നിഷ്ഠയ്ക്ക് പേരെടുത്ത ഡിവൈഎസ്പി; മാങ്കൂട്ടത്തിലിനെ പൊക്കിയത് ഡിവൈഎസ് പി മുരളീധരന്‍; ആ ഓപ്പറേഷനില്‍ നിറഞ്ഞത് വിശ്വാസം മാത്രം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഒരു ‘ത്രില്ലര്‍’ സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു. ഈ അതീവരഹസ്യ ഓപ്പറേഷന് പിന്നില്‍ ഐപിഎസ് ഉദ്യോഗസ്ഥ ജി. പൂങ്കുഴലിയുടെ കൃത്യമായ പ്ലാനിംഗും, തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ എന്‍. മുരളീധരനിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് പ്രതിഫലിക്കുന്നത്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ പാലക്കാട് ജില്ലയിലെ നൂറുകണക്കിന് പോലീസുകാരില്‍ വെറും രണ്ടുപേരെ മാത്രം വിശ്വാസത്തിലെടുത്താണ് ഈ ദൗത്യം നടപ്പിലാക്കിയത്. പീഡന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ മേധാവി ജി. പൂങ്കുഴലി മുമ്പ് പാലക്കാട് എഎസ്പിയായിരുന്ന കാലത്ത്, എന്‍. മുരളീധരന്‍

സ്‌കൂള്‍ ടൂറിന് വിടാത്തതില്‍ പിണങ്ങി വീടുവിട്ടിറങ്ങി; ഓട്ടോയില്‍ തമ്പാനൂരില്‍ എത്തി; തിരുവനന്തപുരം കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടന്നത് ശാസ്ത്രീയ അന്വഷണം; കരമന കരിമുകളിലെ 14-കാരിയെ ഹൈദരാബാദില്‍ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി: കേരളാ പോലീസിന് ബിഗ് സല്യൂട്ട്

തിരുവനന്തപുരം: സ്‌കൂള്‍ ടൂറിന് പോകാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ 14-കാരിയെ ഹൈദരാബാദില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന കരിമുകള്‍ സ്വദേശിനിയാണ് ആണ് വീടുവിട്ടു പോയത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ഹൈദരാബാദില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക്കാണ് കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്. സ്‌കൂളില്‍ നിന്നും കൊണ്ടുപോകുന്ന ടൂറില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ അനുവാദം നല്‍കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി പിണക്കത്തിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍

രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍ പുറത്ത്! ‘നാട്ടില്‍ വന്നാല്‍ കാണിച്ചുതരാം’; ‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷേ നീ താങ്ങില്ല’,

പത്തനംതിട്ട : പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. അതിജീവിതയുമായി ടെലഗ്രാം വഴി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത് രാഹുലിന്റെ ജാമ്യസാധ്യതകളെ സാരമായി ബാധിച്ചേക്കും. ‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷേ നീ താങ്ങില്ല’ അതിജീവിത അയച്ച സന്ദേശങ്ങള്‍ക്ക് മറുപടിയായി അതീവ ഗൗരവകരമായ ഭീഷണിയാണ് രാഹുല്‍ ഉയര്‍ത്തിയിരിക്കുന്നത്. ‘നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാന്‍ ചെയ്യും. നാട്ടില്‍ വന്നാല്‍ ആളുകളുമായി നിന്റെ വീട്ടില്‍ വരും’