രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചേരിതിരിഞ്ഞുള്ള പോരാട്ടം ശക്തമാകുന്നു. രാഹുലിനെതിരെ പ്രതികരിച്ച സി.പി.എം നേതാവ് പി. സരിനും അദ്ദേഹത്തിന്റെ പങ്കാളി ഡോ. സൗമ്യ സരിനും നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ ഡോ. സൗമ്യ സരിന് മറുപടി നല്കി. ‘ഒരു മാങ്കൂട്ടം മാത്രമാണ് അഴിക്കുള്ളിലുള്ളതെന്നും അതിനേക്കാള്‍ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ടെന്നും’ അവര്‍ കുറിച്ചു. രാഹുലിനെതിരെ പരാതി നല്കിയ യുവതി സൗമ്യ ആണെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളുടെയും സരിന്റെ വാട്സാപ്പിലേക്ക് വന്ന അശ്ലീല സന്ദേശങ്ങളുടെയും സ്ക്രീന്‍ഷോട്ടുകള്‍ അവര്‍ പങ്കുവെച്ചു.
നേരത്തെ രാഹുലിനെതിരായ മൂന്നാമത്തെ എഫ്.ഐ.ആറിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി. സരിന് രംഗത്തെത്തിയത്.വടകരയില്‍ തനിക്ക് ഫ്ലാറ്റുണ്ടെന്നും അവിടേക്ക് വരണമെന്നും രാഹുല്‍ അതിജീവിതയോട് ആവശ്യപ്പെട്ടതായി എഫ്.ഐ.ആറിലുണ്ട്. രാഹുലിന് വടകരയില്‍ ഫ്ലാറ്റുള്ള കാര്യം സ്ഥലം എം.പി ഷാഫി പറമ്പിലിന് അറിയാമോ എന്ന് സരിന് ചോദിച്ചു.
ശോഭാ സുരേന്ദ്രൻ അന്ന് ജയിച്ചിരുന്നെങ്കിൽ ‘വയ്ക്കടോ സ്വർണം’ എന്ന് നിയമസഭയിൽ ചോദിക്കാൻ ഒരാളുണ്ടാകുമായിരുന്നു- കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇതിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ വടകരയിലെ ഫ്ലാറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ വരുന്നത് കേരള പോലീസായിരിക്കുമെന്നും സരിന് മുന്നറിയിപ്പ് നല്കി.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. അതിജീവിതയെ
ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട്ടെ കെ.പി.എം ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് നാടകീയമായി രാഹുലിനെ പോലീസ് പിടികൂടിയത്. നിലവില്‍ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്.
സൗമ്യ സരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്


കേരള നിയമസഭയുടെ നാഥനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ





