കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂരിന് 101 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫിന്റെ എ.സി മൊയ്തീന് 35 വോട്ട് ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി മത്സരിച്ച ബി.ബി ഗേപകുമാറിന് 3 വോട്ടും ലഭിച്ചു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിച്ചു. ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല. 29നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ ഒന്നിനാകും ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ശേഷം നിയമസഭയില്‍ ഏറ്റവും അനുഭവ സമ്പത്തുള്ള അംഗമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
തൃശൂർ വെടിക്കെട്ട് ദുരന്തം ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
തൃശൂർ വെടിക്കെട്ട് ദുരന്തം ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി


കേരളമാകെ യു.ഡി.എഫ് തരംഗം : കമ്മ്യൂണിസ്റ്റ് കോട്ടകളിൽ അപ്രതീക്ഷിത മുന്നേറ്റം





