തൃശൂർ: തൃശൂരിൽ 17 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കൊച്ചിൻ, തിരുവമ്പാടി ദേവസ്വം ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂൺ 16 നകം വിശദീകരണം നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 21-ാം തീയതിയാണ് തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട്ശാലയിൽ വൻ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടു. വെടിക്കെട്ടുശാല പ്രവർത്തിച്ചിരുന്നതിന് സമീപത്തുള്ള പാടശേഖരത്തിൽ ചിതറിത്തെറിച്ച നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു . 500 മീറ്റർ അകലെ വരെ ശരീരഭാഗങ്ങൾ തെറിച്ചു വീണിരുന്നു.
ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണം നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്.
മോഡലിംഗിന്റെ മറവിലെ പെൺവാണിഭം ; മുഖ്യസൂത്രധാരൻ പിടിയിൽ ;


അരുംകൊല!! മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്





