ശോഭാ സുരേന്ദ്രൻ അന്ന് ജയിച്ചിരുന്നെങ്കിൽ ‘വയ്ക്കടോ സ്വർണം’ എന്ന് നിയമസഭയിൽ ചോദിക്കാൻ ഒരാളുണ്ടാകുമായിരുന്നു- കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനായിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ബിജെപി ജയിക്കുമായിരുന്നുവെന്നും, ശബരിമല സ്വർണ്ണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ ചോദ്യം ചോദിക്കാൻ അവർക്ക് കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ‘വെക്കടോ സ്വർണ്ണം’ എന്ന് നിയമസഭയിൽ പറയാൻ ഒരാളുണ്ടാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നു.” കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥികളായ വി.കെ. സജീവൻ, നവ്യ ഹരിദാസ്, പ്രകാശ് ബാബു എന്നിവരുടെ യോഗങ്ങളിൽ അദ്ദേഹം വ്യക്തമാക്കി.
മാസങ്ങൾക്ക് മുൻപ് വിവാദമായ ‘മറ്റേ മോൻ’ പ്രയോഗത്തിൽ അദ്ദേഹം വിശദീകരണം നൽകി. മറ്റൊരു അർത്ഥത്തിലല്ല ആ പദം ഉപയോഗിച്ചതെന്നും എയിംസ്  വരുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിശദീകരണത്തിന് തൊട്ടുപിന്നാലെ, രാജീവ് ചന്ദ്രശേഖറിന് ഷാളിട്ടതിനെ വിമർശിക്കുന്നവർ ‘മറ്റേ ഗുണത്തിൽപ്പെട്ടവർ’ ആണെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
 എൽഡിഎഫ്-യുഡിഎഫ് ഡീൽ ആരോപണങ്ങളെ ‘പീൽ’ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം പരിഹസിച്ചത്. ‘പ്രജ’ എന്ന വാക്കിൽ തന്നെ രാജാവുണ്ടെന്നും ചൊറിയുന്നവർക്ക് വേണ്ടിയാണ് താൻ ആ പദങ്ങൾ വീണ്ടും പറയുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.