“ഞാൻ ഫോൺ ഉപയോഗിക്കാറില്ല!” വെളിപ്പെടുത്തലുമായി ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവൽ; സാധാരണക്കാർക്ക് അറിയാത്ത ആശയവിനിമയ രഹസ്യങ്ങൾ

ഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡല്‍ഹിയില്‍ നടന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് 2026’ല്‍ പങ്കുവെച്ച വിവരങ്ങള്‍ വൈറലാകുന്നു. ഡിജിറ്റല്‍ യുഗത്തില്‍ സൈബര്‍ സുരക്ഷയും രഹസ്യസ്വഭാവവും എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കാര്യങ്ങള്‍ക്കായി മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ താന്‍ ഉപയോഗിക്കാറില്ലെന്ന് ഡോവല്‍ വെളിപ്പെടുത്തി. ഡിജിറ്റല്‍ ചോര്‍ച്ചകളും ട്രാക്കിംഗും ഒഴിവാക്കാനാണ് ഈ തീരുമാനം.കുടുംബാംഗങ്ങളുമായി സംസാരിക്കാനോ അല്ലെങ്കില്‍ വിദേശത്തുള്ള വ്യക്തികളുമായി ബന്ധപ്പെടാനോ മാത്രമേ വളരെ അപൂര്‍വ്വമായി ഫോണ്‍ ഉപയോഗിക്കാറുള്ളൂ. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ക്ക്

കാഞ്ഞിരപ്പള്ളിയില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് തൂങ്ങിമരിച്ചു; കൊലയ്ക്ക് പിന്നില്‍ പ്രണയപ്പകയോ?

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നാടിനെ നടുക്കിയ ഇരട്ടമരണം. കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോര്‍ക്കോലില്‍ ഷേര്‍ളി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന യുവാവ് കൊലയ്ക്ക് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഷേര്‍ളിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഷേര്‍ളിയുടെ മൃതദേഹവും സമീപത്ത് യുവാവിനെ തൂങ്ങിയ നിലയിലും കണ്ടെത്തിയത്.

തിരുവനന്തപുരം കരമനയില്‍ നിന്നും കാണാതായ ലക്ഷ്മി എവിടെ? തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; നാട് മുഴുവന്‍ പ്രാര്‍ത്ഥനയില്‍!

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തെ ആശങ്കയിലാഴ്ത്തി കരമനയില്‍ നിന്ന് 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നു. കരമന കരിമുകള്‍ സ്വദേശിനി ലക്ഷ്മിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് നിലവില്‍ അന്വേഷണത്തിലെ ഏക വഴിത്തിരിവ്. കാണാതാകുമ്പോള്‍ കുട്ടി നീലയും വെള്ളയും നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. ഏകദേശം 150 സെന്റീമീറ്റര്‍ ഉയരമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുട്ടി തനിയെ വീട് വിട്ടിറങ്ങിയതാണെന്നാണ് പോലീസ്

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രോകോപനം, പാകിസ്താന്‍ ഡ്രോണുകള്‍ അതിര്‍ത്തി ലംഘിച്ചു ; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാകിസ്താന്‍ പ്രകോപനം. നൗഷേര സെക്ടറില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ പാക് ഡ്രോണുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ശക്തമായി വെടിയുതിര്‍ത്തു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൗഷേര സെക്ടറില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടതോടെ സൈന്യം മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി. രാത്രിയില്‍ വെടിയുണ്ടകള്‍ പായുന്നതിന്റെയും ആകാശം പ്രകാശമാനമാകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ന് മാത്രം അഞ്ച് തവണ പാക് ഡ്രോണുകള്‍ അതിര്‍ത്തി

കിംഗ് കോഹ്ലിയുടെ ബാറ്റിംഗ് മാജിക്കില്‍ തകര്‍ന്ന് ന്യൂസിലാന്‍ഡ്! ആദ്യഏകദിനത്തില്‍ കിവീസിനെ മുട്ടുകുത്തിച്ച് ടീം ഇന്ത്യ

വഡോദര : 2026-ലെ തങ്ങളുടെ ആദ്യ രാജ്യാന്തര മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ആവേശകരമായ ജയം സ്വന്തമാക്കി ടീം ഇന്ത്യ. വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റുകള്‍ക്കായിരുന്നു ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും വിജയം. 301 റണ്‍സ് എന്ന വെല്ലുവിളി ഉയര്‍ത്തുന്ന വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ജയത്തിലേക്ക് ഇന്ത്യയെ നയിച്ചത് വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ്. സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ (93 റണ്‍സ്) താരം പുറത്തായെങ്കിലും ഇന്ത്യയെ വിജയത്തിന് തൊട്ടടുത്തെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 91

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, സൈനിക നടപടിയുണ്ടായാല്‍ , ഇസ്രായേലിനെ തകര്‍ക്കും!

തെഹ്‌റാന്‍ : സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആഭ്യന്തര പ്രക്ഷോഭം പുകയുന്ന ഇറാനില്‍, അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഇസ്രായേലിനെയും യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനില്‍ ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടി ഇസ്രായേലിന്റെ സൈനിക, ഷിപ്പിംഗ് കേന്ദ്രങ്ങള്‍ക്കും മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുമായിരിക്കുമെന്ന് ഗാലിബാഫ് പറഞ്ഞു. ‘അമേരിക്കയ്ക്ക് മരണം’ എന്ന മുദ്രാവാക്യങ്ങളോടെയാണ് ഇറാന്‍

തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കമല്‍ഹാസന്‍ കോടതിയിലേക്ക്! രജനീകാന്തിന്റെ വഴിയെ നിയമയുദ്ധത്തിന് ഉലഗനായകനും

ചെന്നൈ : തന്റെ പേരും ചിത്രവും വ്യക്തിത്വവും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നടന്‍ കമല്‍ഹാസന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സൂപ്പര്‍താരങ്ങളുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നല്‍കുന്ന ‘ജോണ്‍ ഡോ’ ഹര്‍ജിയാണ് അദ്ദേഹം ഫയല്‍ ചെയ്തത്. വര്‍ഷങ്ങളായുള്ള സിനിമ ജീവിതത്തിലൂടെ താന്‍ നേടിയ പ്രശസ്തിയും ‘ഉലഗനായകന്‍’ എന്ന വിശേഷണവും ചില സ്ഥാപനങ്ങള്‍ തന്നോട് ചോദിക്കാതെ ലാഭമുണ്ടാക്കാന്‍ ഉപയോഗിക്കുന്നുവെന്ന് കമല്‍ഹാസന്‍ പരാതിപ്പെട്ടു. തന്റെ ചിത്രം, പേര്, സിനിമയിലെ പ്രശസ്തമായ സംഭാഷണങ്ങള്‍ എന്നിവ അച്ചടിച്ച ടി-ഷര്‍ട്ടുകളും മറ്റും വില്‍ക്കുന്നത്

ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ നിസഹരിച്ച് രാഹുല്‍, ലൈംഗിക ബന്ധം ഉഭയസമ്മതത്തില്‍ എന്ന പതിവ് വാദത്തിലുറച്ച് നിന്നു ഡി.എന്‍.എ സാമ്പിളുകളുള്‍പ്പെടെ ഡിജിറ്റല്‍ തെളിവില്‍ ഇത്തവണ രാഹുലിനെ പൂട്ടാന്‍ പോലീസ്‌

പത്തനംതിട്ട : രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ മൂന്നാമത്തെ പീഡന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ശനിയാഴ്ച അര്‍ദ്ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവല്ലയിലെത്തിച്ച് ആറ് മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹം പൂര്‍ണ്ണമായും നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തിയത്. പല നിര്‍ണ്ണായക ചോദ്യങ്ങളോടും രാഹുല്‍ മൗനം പാലിച്ചു. തെളിവുകള്‍ നിരത്തിയുള്ള ചോദ്യങ്ങള്‍ക്കും ‘എന്റെ അഭിഭാഷകനോട് ചോദിക്കൂ’ എന്ന കൂസലില്ലാത്ത മറുപടിയാണ് അദ്ദേഹം നല്‍കിയത്.പ്രതിയുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് ശാസ്ത്രീയ തെളിവുകളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. ഡി.എന്‍.എ പരിശോധന

ശബരിമല കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ എഫ്.ഐ.ആറില്‍ ബോധപൂര്‍വ്വം പഴുതുകള്‍; പിണറായി വിജയന് മടക്കയാത്രയ്ക്ക് സമയമായി; ആഞ്ഞടിച്ച് അമിത് ഷാ

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ എഫ്.ഐ.ആറില്‍ ബോധപൂര്‍വ്വം പഴുതുകള്‍ ഇട്ടിരിക്കുകയാണെന്നും രണ്ട് മന്ത്രിമാര്‍ സംശയനിഴലിലാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജനപ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേരളത്തിലെ മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ്. കേസില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ സാധിക്കില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ നിഷ്പക്ഷ അന്വേഷണം അസാധ്യമാണ്.

‘കേരളത്തില്‍ ബി.ജെ.പി മുഖ്യമന്ത്രി വരും! സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ട് മന്ത്രിമാര്‍ കുടുങ്ങും . കേരളത്തെ കാവിയണിക്കാന്‍ മിഷന്‍ 2026 പ്രഖ്യാപിച്ച് അമിത് ഷാ

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പി പിടിച്ചെടുത്തതിന് ശേഷം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കായി ‘മിഷന്‍ 2026’ പദ്ധതി പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കേരളത്തില്‍ ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിനെ ആയുധമാക്കിയാണ് അമിത് ഷാ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.ശബരിമലയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണ്ണം രാജ്യത്തെ വിശ്വാസസമൂഹത്തെ ഒന്നടങ്കം ബാധിച്ച വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.കേസിലെ എഫ്.ഐ.ആറില്‍ പ്രതികളെ