രാഹുല്‍ മാങ്കൂട്ടത്തിന് പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ; ചെരിപ്പ് വാങ്ങി നല്‍കി എന്നതൊക്കെ വിശ്വസിക്കണോ?

പത്തനംതിട്ട : പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പിന്തുണച്ച് കോണ്‍ഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുലിനെതിരെ ഉയര്‍ന്ന പരാതികളിലെ ചില ഘടകങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് അവര്‍ പറഞ്ഞു. പീഡനത്തിന് ശേഷം പ്രതി ചെരിപ്പ് വാങ്ങി നല്‍കി എന്നൊക്കെയുള്ള അതിജീവിതയുടെ മൊഴികള്‍ കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് പോലും സംശയം തോന്നില്ലേ എന്ന് അവര്‍ ചോദിച്ചു. ആദ്യ രണ്ട് പരാതികളിലും

2020-ല്‍ വെറും 316 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ എട്ടിരട്ടിയോളം വോട്ടുയര്‍ത്തി;  മേയര്‍ വി.വി. രാജേഷ് ഇഫക്ട് വിഴിഞ്ഞത്ത് വ്യക്തം; തീരദേശത്തെ ആ വാര്‍ഡില്‍ വിജയിച്ചത് കോണ്‍ഗ്രസ്; സിപിഎമ്മിന് കഷ്ടകാലം; തന്ത്രിയും മാങ്കൂട്ടവും ഏശിയില്ല; തിരുവനന്തപുരത്ത് ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല

തിരുവനന്തപുരം: തിരുവനന്തപുര തീരദേശത്തിന്റെ രാഷ്ട്രീയ മനസ്സ് ആര്‍ക്കൊപ്പമെന്ന ആകാംക്ഷകള്‍ക്ക് വിരാമമിട്ട് വിഴിഞ്ഞം വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എച്ച്. സുധീര്‍ ഖാന്‍ ഉജ്ജ്വല വിജയം നേടി. സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ വിള്ളലുണ്ടാക്കിയാണ് സുധീര്‍ ഖാന്‍ വിഴിഞ്ഞം പിടിച്ചെടുത്തത്. 2902 വോട്ടുകള്‍ സുധീര്‍ ഖാന്‍ നേടിയപ്പോള്‍, തൊട്ടടുത്ത എതിരാളിയായ സിപിഎമ്മിലെ നൗഷാദ് എന്‍. 2819 വോട്ടുകള്‍ നേടി. വെറും 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ജയം. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അത്ഭുതം

അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിക്കും; നഗനചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനും അന്വേഷണ സംഘം

മാവേലിക്കര : പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അന്വേഷണ സംഘത്തോട് പൂര്‍ണ്ണമായും നിസ്സഹകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് നടപടികള്‍ സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക രേഖകളില്‍ ഒപ്പിടാന്‍ അദ്ദേഹം വിസമ്മതിച്ചതോടെ, പ്രത്യേക അന്വേഷണ സംഘം അത്യപൂര്‍വ്വമായ നിയമനടപടികളിലേക്ക് കടന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തയ്യാറാക്കിയ അറസ്റ്റ് മെമ്മോ, ഇന്‍സ്പെക്ഷന്‍ മെമ്മോ എന്നിവയില്‍ ഒപ്പിടാന്‍ രാഹുല്‍ തയ്യാറായില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങാത്തതിനെ തുടര്‍ന്ന്, ഗസറ്റഡ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കി രാഹുലിന്റെ നിസ്സഹകരണം രേഖപ്പെടുത്തി അന്വേഷണ സംഘം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മാവേലിക്കര സബ്

ചുവട് മാറ്റത്തിനൊരുങ്ങി ജോസ്; വെല്ലുവിളിയായി റോഷിയുടെ ‘തുടരും’ പോസ്റ്റ്; മധ്യതിരുവിതാംകൂറില്‍ പുതിയ രാഷ്ട്രീയ ഭൂകമ്പ സാധ്യത;. ജോസിനും ജോസഫിനും പുതിയ ‘തുടക്കം’!

കോട്ടയം/തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ മധ്യതിരുവിതാംകൂറില്‍ വീണ്ടും വിള്ളലുകള്‍ വീഴുന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും മുന്നണികളിലെ പുകച്ചിലും പരസ്യമാകുന്നു. സഭയുടെ സമ്മര്‍ദ്ദവും ഡല്‍ഹിയില്‍ നിന്നുള്ള സോണിയാ ഗാന്ധിയുടെ ഫോണ്‍ വിളിയും ചര്‍ച്ചയാകുമ്പോള്‍, മന്ത്രി റോഷി അഗസ്റ്റിന്റെ ‘തുടരും‘ എന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പാര്‍ട്ടിക്കുള്ളിലെ വന്‍ പിളര്‍പ്പിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. യുഡിഎഫിലേക്ക് ജോസിനെ തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ്

പീഡനവാര്‍ത്തകള്‍ക്ക് പിന്നിലെ ഭയാനക സത്യം വെളിപ്പെടുത്തി ഡോ.ഹാരിസ് ചിറക്കല്‍; ലൈംഗിക രോഗങ്ങളുടെ മാരക ലോകത്തെക്കുറിച്ച് ഡോക്ടറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : ലൈംഗികാതിക്രമങ്ങളും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. പീഡനവാര്‍ത്തകളും തുടര്‍ന്നുണ്ടാകുന്ന ഗര്‍ഭധാരണവും ചര്‍ച്ചയാകുമ്പോള്‍, അതിനൊപ്പം നിശബ്ദമായി പടരുന്ന മാരക രോഗാണുക്കളെ നാം വിസ്മരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു. കോടതിയില്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കാം, എന്നാല്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ബാക്ടീരിയകളും വൈറസുകളും ആരെയും വെറുതെ വിടില്ല. അടുത്തിടെയായി ധാരാളം യുവാക്കള്‍ ഇത്തരം അണുബാധകളുമായി ചികിത്സ തേടി വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷണത്തിന് കുട്ടികള്‍ പോക്കറ്റില്‍ നിന്നും പണമെടുക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി; ഒഡീഷയില്‍ നിന്നും വന്ന ആ വിവേക് എക്‌സ്പ്രസ്സില്‍ കണ്ടത് വന്‍ കുട്ടി കടത്ത്; ഈ മൂന്ന് പോലീസുകാര്‍ കൈയ്യടി നേടുമ്പോള്‍

കൊച്ചി: സിനിമയെ വെല്ലുന്ന ജാഗ്രതയുമായി കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലിലൂടെ രക്ഷപെട്ടത് 21 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതം. ഒഡീഷയില്‍ ഒരു കേസന്വേഷണത്തിന് പോയി മടങ്ങുകയായിരുന്ന എറണാകുളം റൂറല്‍ ജില്ലയിലെ സി.പി.ഒമാരായ ടി.എസ് സുബീഷ്, കെ.എം മജീഷ്, പി.എസ് സുജിത്ത് ലാല്‍ എന്നിവരാണ് ഈ വന്‍ കുട്ടി കടത്ത് റാക്കറ്റിന്റെ വിവരങ്ങള്‍ പുറംലോകത്തെത്തിച്ചത്. ഭുവനേശ്വറില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട വിവേക് എക്‌സ്പ്രസ്സിലായിരുന്നു ഈ മൂവര്‍ സംഘത്തിന്റെ യാത്ര. യാത്രയ്ക്കിടെ തങ്ങളുടെ തൊട്ടടുത്ത സീറ്റിലിരുന്ന 10-നും 14-നും ഇടയില്‍

നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിങ്ങ് എടുക്കാന്‍ തന്ത്രങ്ങളുമായി ബിജെപി, സുരേഷ് ഗോപി പിന്തുണച്ചാല്‍ താമര വിരിയിക്കാന്‍ ലീഡറുട മകള്‍ പത്മജയിറങ്ങും

തൃശൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ബിജെപി പത്മജ വേണുഗോപാലിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കെ. കരുണാകരന്റെ മകള്‍ എന്ന പ്രതിച്ഛായയും തൃശൂര്‍ മണ്ഡലത്തിലെ പരിചിതത്വവും പത്മജയ്ക്ക് അനുകൂല ഘടകങ്ങളായി ബിജെപി കാണുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് ബിജെപി നീക്കം. പത്മജയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് നിര്‍ണ്ണായകമാകും. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് മുതലെടുക്കാന്‍ പത്മജയ്ക്ക് സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഡിസിസി

ഇടതുമുന്നണിയില്‍ വന്‍ വിള്ളല്‍? മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് ജോസ് കെ. മാണിയും ശ്രേയാംസ് കുമാറും വിട്ടുനിന്നു; കേരളാ കോണ്‍ഗ്രസ് -എം യുഡിഎഫിലേക്ക് എന്ന വയര്‍ലസ് മീഡിയാ റിപ്പോര്‍ട്ട് ശരിവച്ച് നീക്കങ്ങള്‍; കേരളത്തിലെ മുന്നണി രാഷ്ട്രീയം വീണ്ടും മാറ്റങ്ങളിലേക്കോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വന്‍ മുന്നണിമാറ്റത്തിന്റെ സൂചനകള്‍ നല്‍കി ഇടതുമുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ശക്തമാകുന്നു. കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടന്ന സമരത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണിയും, ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാറും വിട്ടുനിന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. കേരളാ കോണ്‍ഗ്രസ് -എം യുഡിഎഫിലേക്ക് മടങ്ങുമെന്ന് ‘വയര്‍ലെസ് മീഡിയ’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകളെ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. സമരത്തില്‍

ഉഴവൂരിൽ നടുക്കുന്ന അപകടം! നായാട്ടിന് പോയ അഭിഭാഷകൻ സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റു മരിച്ചു

ഉഴവൂര്‍ : ഉഴവൂരില്‍ സ്‌കൂട്ടര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭഷകന് ദാരുണാന്ത്യം. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ പയസ്മൗണ്ട് ഭാഗത്തായിരുന്നു അപകടം. ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിന് പോകാറുള്ള ജോബി, തിങ്കളാഴ്ച രാത്രിയും തോക്ക് നിറച്ച് സ്‌കൂട്ടറില്‍ പുറപ്പെടുകയായിരുന്നു. പയസ്മൗണ്ടിന് സമീപത്തെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഈ ആഘാതത്തില്‍ കൈവശമിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയും വെടിയുണ്ട ജോബിയുടെ ചെവിയുടെ വശത്തിലൂടെ തലയിലേക്ക്

യാഷ് ചിത്രത്തിന്റെ ടീസർ പിൻവലിക്കണം! ‘ടോക്സിക്കി’നെതിരെ വനിതാ കമ്മീഷനിൽ പരാതി; അശ്ലീലതയും സ്ത്രീവിരുദ്ധതയുമെന്ന് ആരോപണം

ബാംഗ്ലൂര്‍ : കന്നഡ സൂപ്പര്‍താരം യാഷ് നായകനാകുന്ന, മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ ടീസറിനെതിരെ പരാതി. ടീസറില്‍ അശ്ലീല ദൃശ്യങ്ങളും സ്ത്രീവിരുദ്ധ ഉള്ളടക്കവുമുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി കര്‍ണാടക വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ടീസറില്‍ സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള അശ്ലീല ദൃശ്യങ്ങളുണ്ടെന്നും ഇത് കന്നഡ സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ക്കുമെന്നും എ.എ.പി ആരോപിച്ചു. പ്രായപരിധി സംബന്ധിച്ച മുന്നറിയിപ്പുകളോ മുന്‍കരുതലോ ഇല്ലാതെയാണ് ടീസര്‍ പുറത്തിറക്കിയതെന്നും ഇത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദോഷകരമായി