രാഹുല്‍ മാങ്കൂട്ടത്തിന് പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ; ചെരിപ്പ് വാങ്ങി നല്‍കി എന്നതൊക്കെ വിശ്വസിക്കണോ?

പത്തനംതിട്ട : പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പിന്തുണച്ച് കോണ്‍ഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

രാഹുലിനെതിരെ ഉയര്‍ന്ന പരാതികളിലെ ചില ഘടകങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് അവര്‍ പറഞ്ഞു. പീഡനത്തിന് ശേഷം പ്രതി ചെരിപ്പ് വാങ്ങി നല്‍കി എന്നൊക്കെയുള്ള അതിജീവിതയുടെ മൊഴികള്‍ കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് പോലും സംശയം തോന്നില്ലേ എന്ന് അവര്‍ ചോദിച്ചു. ആദ്യ രണ്ട് പരാതികളിലും കോടതി ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ള കാര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു.

സ്ത്രീകള്‍ കുടുംബബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന്റെ വില മനസ്സിലാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ, സത്യം പുറത്തുവരുന്നത് വരെ രാഹുലിനെ ക്രൂശിക്കരുതെന്നും ‘ഞാന്‍ അവനൊപ്പമാണ്’ എന്നും അവര്‍ ലൈവില്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കേസില്‍ രാഹുല്‍ കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും അവര്‍ പറഞ്ഞു. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.