ഡോ. കെ. അജിത്കുമാര്‍ വിരമിച്ചു; ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നു!

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് ഹയര്‍ ഗ്രേഡ് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. അജിത്കുമാര്‍ ദീര്‍ഘകാലത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. ജനുവരി 31-നായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍.

ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ മെഡിക്കല്‍ ഓഫീസറായിട്ടായിരുന്നു ഡോ. അജിത്കുമാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ ആയുര്‍വേദ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചു. വിരമിക്കുമ്പോള്‍ നെയ്യാറ്റിന്‍കര ഗവ. ആയുര്‍വേദ ആശുപത്രിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.

ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം കായിക-സംഘടനാ രംഗത്തും സജീവമായിരുന്നു. കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമായും ജില്ലാ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.നെയ്യാറ്റിന്‍കര ‘ചൈതന്യ’യില്‍ പരേതരായ എന്‍.കെ. കുമാരപിള്ളയുടെയും ബി. ശാരദാമ്മയുടെയും മകനാണ്.ഭാര്യ: ധന്യ എം. ജെ. മക്കള്‍: നിരഞ്ജന്‍, നീലാഞ്ജന.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.