തിരുവനന്തപുരം : പിണറായി വിജയന് സര്‍ക്കാരിനെതിരെ ഡിജിറ്റല്‍ യുദ്ധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘കടക്ക് പുറത്ത്’ എന്ന പേരില്‍ വെബ്സൈറ്റും സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ‘സിംഹാസനത്തില്‍ നിന്ന് പുറത്താക്കാന്‍’ കഴിയുന്ന ആനിമേഷനോട് കൂടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
സിപിഎം-ആര്‍എസ്എസ് കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പണ്ട് പറഞ്ഞ വിവാദമായ വാചകത്തെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ രാഷ്ട്രീയ ആയുധമാക്കുന്നത്. kadakkupurathu.com എന്ന വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരായ പരാതികള്‍ നേരിട്ട് രേഖപ്പെടുത്താം.
വരുന്ന തിരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ പ്രചരണം കോണ്‍ഗ്രസ് ശക്തമാക്കും. പാട്ടുകള്‍, വീഡിയോകള്‍, കുറ്റപത്രങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കും.യുഡിഎഫ് രാഷ്ട്രീയ പ്രചരണ ജാഥയ്ക്ക് മുന്നോടിയായി പുറത്തിറക്കിയ കുറ്റപത്രത്തില്‍ വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ പരാജയങ്ങള്‍ എണ്ണിപ്പറയുന്നു.തൊഴിലില്ലായ്മ.കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍, സുരക്ഷ: ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങള്‍, അഴിമതി: പിആര്‍ ഭരണം, ശബരിമല സ്വര്‍ണ്ണക്കൊള്ള എന്നിവയെല്ലാമുണ്ട്.
ശബരിമല കൊടിമരക്കേസിൽ വിജിലൻസ് ‘സർജിക്കൽ സ്ട്രൈക്ക്’! ആർ. മഹേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം
ഫെബ്രുവരി 6-ന് ആരംഭിക്കുന്ന യുഡിഎഫ് രാഷ്ട്രീയ ജാഥയ്ക്ക് മുന്നോടിയായി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാനും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തിപ്പെടുത്താനുമാണ് നീക്കം. അധികാര ധാര്‍ഷ്ട്യത്തിന്റെ പ്രതീകമായാണ് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഇതിലൂടെ ചിത്രീകരിക്കുന്നത്.


വി.എസിന്റെ പേരും പ്രതിച്ഛായയും ഉപയോഗിച്ച് മലമ്പുഴയില്‍ വിള്ളലുണ്ടാക്കാന്‍ സുരേഷിനാകുമെന്ന് കോണ്‍ഗ്രസ് കണക്കൂകൂട്ടല്‍; വിഎസിന്റെ അനുയായിയെ എതിര്‍പാളയത്ത് എത്തിക്കാതിരിക്കാന്‍ വിഎസിന്റെ കുടുംബത്തെ മുന്നില്‍ നിര്‍ത്താന്‍ സിപിഎം; മലമ്പുഴയില്‍ കോണ്‍ഗ്രസ് തന്ത്രം പാളുമോ?





