യു.ഡി.എഫ് സർക്കാരിനെ ലക്ഷ്യമിട്ട് എൽ.ഡി.എഫ് പുറത്തിറക്കിയ ‘ഇരുണ്ട കാലം’ എന്ന വെബ്‌സൈറ്റ് വിവാദത്തിൽ. അന്തരിച്ച നേതാക്കളുടെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ സൈറ്റിൽ തിരുത്തൽ വരുത്തിയിരിക്കുകയാണ് എൽ.ഡി.എഫ്.
യു.ഡി.എഫ് ഭരണകാലത്തെ അഴിമതികൾ വിവരിക്കുന്ന പേജുകളിൽ നിന്ന് അന്തരിച്ച നേതാക്കളായ ആര്യാടൻ മുഹമ്മദ്, ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചിത്രങ്ങൾ എൽ.ഡി.എഫ് നീക്കം ചെയ്തു. മരിച്ചവരെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തെ തുടർന്നാണിത്.
‘ഓർമ്മകൾ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യു.ഡി.എഫ് കാലം’ എന്ന മുദ്രാവാക്യവുമായാണ് സൈറ്റ് പ്രവർത്തിക്കുന്നത്. സോളാർ, ബാർകോഴ, പവർകട്ട്, ഗെയ്‌ൽ പദ്ധതി തുടങ്ങിയ 21 വിവാദ വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൽ.ഡി.എഫിന്റെ ‘ഇരുണ്ട കാലത്തിന്’ മറുപടിയായി ‘ഇനി കടക്ക് പുറത്ത് കാലം’ എന്ന പേരിൽ കോൺഗ്രസും ശക്തമായ ക്യാമ്പയിൻ തുടങ്ങിക്കഴിഞ്ഞു.
എ.ഐ ( സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വീഡിയോകളിലൂടെയാണ് പിണറായി സർക്കാരിനെതിരെ യു.ഡി.എഫ് പ്രചാരണം നടത്തുന്നത്.“അനീതിയുടെ കസേരകൾ ഇളകും, ഇനി കടക്ക് പുറത്ത് കാലം” എന്ന ക്യാപ്ഷനോടെയാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ. പിണറായി സർക്കാരിന്റെ കാലാവധി തീരാൻ ഇനി 90 ദിവസങ്ങൾ കൂടി മാത്രമേയുള്ളൂ എന്നും യു.ഡി.എഫ് ഓർമ്മിപ്പിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് വിവാദമായപ്പോൾ ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ഉയർത്തിക്കാട്ടി ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന ക്യാമ്പയിനും യു.ഡി.എഫ് സജീവമാക്കിയിട്ടുണ്ട്.


ഭരണകൂടം മാറുന്നു, ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി; യോഗേഷ് ഗുപ്ത മടങ്ങിയെത്തുന്നത് പിണറായിക്ക് വിനയാകും; താക്കോല്‍ സ്ഥാനങ്ങളില്‍ ‘ഇടതുവിരുദ്ധര്‍’ വരും; ആഭ്യന്തരമന്ത്രി ആരെന്നത് നിര്‍ണ്ണായകം
ചാത്തന്നൂരില്‍ അത്ഭുത വിജയം; നിയമസഭയില്‍ വീണ്ടും താമര വിരിയിച്ച് ബി.ബി. ഗോപകുമാര്‍; ചുവപ്പന്‍ കോട്ടയില്‍ ബിജെപിയുടെ വിജയക്കൊടി; ഒ. രാജഗോപാലിന് ശേഷം ബിജെപിയുടെ എംഎല്‍എയായി കൊല്ലത്തുകാരന്





