തിരുവനന്തപുരം: കേരളത്തിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻബ്യുറോയ്ക്ക് ഇനി പുതിയ വെബ് സൈറ്റ്. പൊതുജനങ്ങള്‍ക്ക് മികച്ച ആക്സസ്സിബിലിറ്റിയും ഉപയോക്തൃ അനുഭവവും ഉറപ്പാക്കുന്നതാണ് പുതിയ വെബ്സൈറ്റ്. നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് നിര്‍വ്വഹിച്ചു. ഉയർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഔദ്യോഗിക വെബ്സൈറ്റ് സാങ്കേതികവിദ്യ, രൂപകല്‍പ്പന, ഉപയോക്തൃ ആക്സസ്സിബിലിറ്റി എന്നിവയുടെ കാര്യത്തില്‍ കാലഹരണപ്പെട്ടതിനെ തുടർന്നാണ് പുതിയ വെബ്സൈറ്റ് അനിവാര്യമായത്. തുടർന്നാണ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വെബ്സൈറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
എസ്ആര്‍വി ഇന്ഫോടെക്കിനായിരുന്നു പുതിയ വെബ്സൈറ്റ് വികസിപ്പിക്കുന്നതിനുള്ള ചുമതല .എസ്ടിപിഐ (സോഫറ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക്സ് ഓഫ് ഇന്ത്യ) ആണ് പുതിയ വെബ്സൈറ്റിന്റെ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരിക്കുന്നത്.
മികച്ച ഇന്റര്‍ഫേസ്, മെച്ചപ്പെട്ട നാവിഗേഷന്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയിലൂടെയാണ് പുതിയ വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരാതി സമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍, പരാതി ട്രാക്കിംഗ് സംവിധാനങ്ങള്‍, മെച്ചപ്പെട്ട സുതാര്യതാ നടപടികള്‍, മൊബൈല്‍ സൗഹൃദ ആക്സസ്, എഫ്.ഐ.ആര് ഡൗണ്‍ലോഡിംഗ്, വിജിലന്‍സ് പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള മറ്റു വിവരങ്ങള്‍ തുടങ്ങി നിരവധി പുതിയ സവിശേഷതകള്‍ അപ്ഡേറ്റ് ചെയ്ത വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കെഎസ്ആര്‍ടിസിയില്‍ സ്ത്രീ സൗജന്യ യാത്ര: സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി; പദ്ധതി നടപ്പാക്കിയാല്‍ മാസം 112 കോടിയുടെ അധിക ബാധ്യത; ഓര്‍ഡിനറി ബസുകളില്‍ മാത്രമെങ്കില്‍ നഷ്ടം 57 കോടി; ജൂണ്‍ 15-ലെ പ്രഖ്യാപനത്തില്‍ ഇനി മന്ത്രിസഭാ തീരുമാനം നിര്‍ണ്ണായകം





