സി-ഡിറ്റിൽ വിജിലൻസ് ഓഫീസർക്ക് നിയമനം കടലാസിൽ; ആറുവർഷമായിട്ടും ചുമതല (കാറ്റിൽ)

Vigilance cdit
തിരുവനന്തപുരം: നിയമന ഉത്തരവിൽ ഇന്റേണൽ വിജിലൻസ് ഓഫീസർ: പക്ഷേ ചുമതലയില്ല. സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ ടി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റിലാണ് ഈ വിചിത്ര സംഭവം.
സി-ഡിറ്റിനെതിരെ വ്യാപകമായി അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ ഇത് സംബന്ധിച്ച് പരിശോധന നടത്തിയ വിജിലൻസ് ആൻഡ് ആന്റി കറ പ്ഷൻ ബ്യൂറോ സ്ഥാപനത്തിൽ ഇന്റേണൽ വിജിലൻസ് ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിന് ശിപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ഇന്റേണൽ വിജിലൻസ് ഓഫീസറെ നിയമിക്കാൻ സർക്കാർ സ്ഥാപനത്തിന് നിർദ്ദേശം നൽകി.
2017 ഡിസംബറിൽ ആയിരുന്നു സർക്കാരിന്റെ നിർദ്ദേശം.എന്നാൽ രണ്ടു വർഷത്തോളം ഈ നിർദ്ദേശത്തിൻമേൽ നടപടി ഒന്നും ഉണ്ടായില്ല.
നിയമനം ഉണ്ടാകാതിരുന്നതോടെ 2018 ഏപ്രിൽ 19ന് വിജിലൻസ് ഡയറക്ടർ സർക്കാരിന് വീണ്ടും കത്ത് നൽകി. എന്നിട്ടും ഇത് സംബന്ധിച്ച് നീക്കം ഉണ്ടായില്ല. ഒടുവിൽ 2019 മെയ് 17ന് ഇലക്ട്രോണിക്സ് ആൻഡ് ഐ ടി വകുപ്പ് സംസ്ഥാന വിജിലൻസ് വകുപ്പിന് അനൗദ്യോഗിക കത്ത് നൽകി.
 ഒടുവിൽ 2019 ആഗസ്റ്റ് എട്ടിന് ഇന്റേണൽ വിജിലൻസ് ഓഫീസറെ നിയമിച്ച് സർക്കാരിന്റെ വിജിലൻസ് (സി) വകുപ്പ് തന്നെ ഉത്തരവിറക്കുകയായിരുന്നു.
 സി-ഡിറ്റിലെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ടി രമേശ് നെ ആയിരുന്നു  ഇന്റേണൽ വിജിലൻസ് ഓഫീസറായി നിയമിച്ചത്.
2019 ആഗസ്റ്റിൽ വിജിലൻസ് ഓഫീസറെ നിയമിച്ച് വിജിലൻസ് വകുപ്പ്  ഉത്തരവിറക്കിയെങ്കിലും അതിന് യാതൊരു വിലയും സി -ഡിറ്റ് നൽകിയില്ല. ആറു വർഷം കഴിഞ്ഞിട്ടും, 2025ൽ പോലും ഇന്റേണൽ വിജിലൻസ് ഓഫീസർക്ക് ചുമതല നൽകാൻ സി -ഡിറ്റ് തയ്യാറായിട്ടില്ല.
സി-ഡിറ്റിലെ അഴിമതിയെക്കുറിച്ച് ആഭ്യന്തരമായി അന്വേഷിക്കാനോ നടപടികൾ ശിപാർശ ചെയ്യാനോ ഇപ്പോഴും യാതൊരു സംവിധാനവും സി-ഡിറ്റിലില്ല.എന്നാൽ അഴിമതി ആരോപണങ്ങളുടെ കാര്യത്തിൽ കുറവൊന്നുമില്ലതാനും.
ടി രമേശിനെ ഇന്റേണൽ വിജിലൻസ് ഓഫീസർ ആയി നിയമിച്ച കാര്യം സി-ഡിഡിറ്റ് ജീവനക്കാരെ അറിയിച്ചിരുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സിറ്റിസൺ പോർട്ടലിൽ ഉത്തരവിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിരുന്നു എന്ന ഔദ്യോഗിക വിശദീകരണം മാത്രമാണ് ഇത് സംബന്ധിച്ചുള്ളത്.
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് സെന്ററുകൾ രൂപീകരിക്കുന്നതിന് വിശദമായ മാർഗ്ഗനിർദ്ദേശം നൽകിയും ഇന്റേണൽ വിജിലൻസ് സെല്ലുകളുടെ പ്രവർത്തനം ഊർജിത പ്പെടുത്തുന്നതിന്റെ  ഭാഗമായി വിജിലൻസ് മേധാവിമാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള മാർഗ നിർദ്ദേശങ്ങളും  2023 മെയിൽ സർക്കാർ ഉത്തരവിലൂടെ അറിയിച്ചിരുന്നു. എന്നിട്ടും സി-ഡിറ്റിലെ കാര്യം പഴയതുപോലെ തന്നെ.
 1988 ലാണ് സി,-ഡിറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി എന്ന സ്ഥാപനം ആരംഭിക്കുന്നത്. തിരുവനന്തപുരം തിരുവല്ലത്തുള്ള ചിത്രാഞ്ജലി ഹിൽസിൽ ആണ് സി-ഡിറ്റിന്റെ ആസ്ഥാനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.