തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായ കഴിഞ്ഞ 10 വർഷത്തിനിടെ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേനെ നിയമന ശിപാർശകൾ ലഭിച്ചത് 3,06,297 പേർക്ക്. 2016 മുതൽ 2025 വരെയുള്ള കണക്കാണിത്.
ഏറ്റവുംകൂടുതൽ നിയമന ശിപാർശകൾ 2025ലാണ് -37,355 എണ്ണം. തൊട്ടടുത്ത് 2017ആണ് -35, 911 എണ്ണം. 35,422 പേർക്ക് നിയമന ശിപാർശ ലഭിച്ച 2019 ആണ് ഇതിന് തൊട്ടുപിന്നിൽ.
2016ൽ 26,247 പേർക്കും 2018 ൽ 25,025 പേർക്കും 2020ൽ 25,914 പേർക്കും നിയമന ശിപാർശ ലഭിച്ചിട്ടുണ്ട്. 2021ൽ നിയമന ശിപാർശ ലഭിച്ചവരുടെ എണ്ണം 26,724 ആണ്. 2022ൽ 22,393ഉം 2023ൽ 34,110ഉം 2024ൽ 34,196ഉം ആണ് നിയമനശിപാശകൾ.
കേരള പബ്ലിക് സർവീസ് കമ്മിഷനിൽ നിന്നും നിയമനശിപാർശ ലഭിക്കുന്നവർക്കെല്ലാം സാധാരണഗതിയിൽ നിയമനം ലഭിക്കാറുണ്ട്. ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് പിഎസ് സി നിയമന ശിപാർശകൾ നൽകുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അതിവേഗ റെയിലും കെ-ഫോണും എങ്ങോട്ട്? പിണറായിയുടെ സ്വപ്ന പദ്ധതികള്‍ക്ക് ഇനി എന്ത് സംഭവിക്കും; വികസന നായകനായി സതീശന് ഉദിക്കുമോ?




