കൊല്ലം: ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ മൂന്നാം പ്രതി എൻ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ഡോ. സി എസ് മോഹിത് ആണ് ജാമ്യം അനുവദിച്ചത്.
ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിൽ മോചിതനാകുന്ന നാലാമത്തെ ആളാണ് എൻ വാസു.തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും ദേവസ്വം ബോർഡ് മുൻ കമ്മിഷണറും ആയിരുന്നു അദ്ദേഹം.കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും മറ്റു പ്രതികളായ മുരാരി ബാബു, ശ്രീകുമാർ എന്നിവർക്കും നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കേസിൽ പ്രതിയായിരുന്നു. ഈ രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ യാണ് ജയിൽ മോചിതനായത്.
കേസിലെ മറ്റു പ്രതികളായ തന്ത്രി രാജീവ് കണ്ഡര രുടെയും മുൻ തിരുവാഭരണ കമ്മിഷണർ കെ എസ് ബൈജു വിന്റെയും വിധി പറയാനായി മാറ്റിയിട്ടുണ്ട്.കേസിൽ 90ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾ ക്ക് ജാമ്യം ലഭിച്ചു തുടങ്ങിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“അനന്തപുരിയിൽ നൃത്തവസന്തം! നിശാഗന്ധി പുരസ്കാരം ദർശന ജാവേരിക്ക്; ഏഴുനാൾ നീളുന്ന കലയുടെ മഹാമേളയ്ക്ക് നാളെ തിരിതെളിയും





