കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീമില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍, കറുത്ത ബാഡ്ജ് ധരിച്ച് ഡ്യൂട്ടിയില്‍, സംസ്ഥാനത്തുടനീളം പ്രതിഷേധ യോഗങ്ങള്‍

തിരുവനന്തപുരം : ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിഷേധിക്കപ്പെട്ട കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ജി.എ.എം.ഒ.എ) സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും ‘അവകാശ സംരക്ഷണദിനം’ ആചരിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
സംസ്ഥാനത്തെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രികളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് ജോലിയില്‍ പ്രവേശിച്ചത്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങളും നടന്നു. പ്രൊഫഷണല്‍ തുല്യത ഉറപ്പാക്കണമെന്നും തങ്ങള്‍ നേരിടുന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഒമ്പതാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഈ സ്‌കീം നടപ്പിലാക്കാന്‍ 2017-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും, വെറും 24 മണിക്കൂറിനുള്ളില്‍ അത് പിന്‍വലിച്ചിരുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ ഉത്തരവ് പുനഃസ്ഥാപിക്കാത്തത് ഭരണകൂടം തങ്ങളോട് കാണിക്കുന്ന അവഗണനയാണെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി.
മറ്റ് പ്രൊഫഷണല്‍ വിഭാഗങ്ങളെ അപേക്ഷിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങള്‍ വളരെ പരിമിതമാണ്. ഈ സാഹചര്യത്തില്‍, സേവന കാലാവധി അനുസരിച്ച് ഗ്രേഡ് ഉയര്‍ത്തുന്ന CAS സ്‌കീം തങ്ങള്‍ക്ക് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ജയറാം, ജനറല്‍ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവര്‍ വ്യക്തമാക്കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.