തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യാപിതാവും സിന്ധു കൃഷ്ണയുടെ പിതാവുമായ എസ്. രംഗനാഥൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. സിന്ധു കൃഷ്ണയെക്കൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്. സിന്ധു കൃഷ്ണയുടെ മക്കളും സോഷ്യൽ മീഡിയ താരങ്ങളുമായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും തങ്ങളുടെ പ്രിയപ്പെട്ട മുത്തച്ഛന്റെ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ദീർഘകാലം പ്രവാസിയായിരുന്ന രംഗനാഥൻ, മസ്കറ്റിൽ സ്വന്തമായി പാക്കിംഗ് ആൻഡ് ഫോർവേഡിംഗ് ബിസിനസ് നടത്തിവരികയായിരുന്നു. മക്കളുടെ വിവാഹത്തിന് ശേഷമാണ് അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സിന്ധു കൃഷ്ണ തന്റെ വ്ലോഗുകളിലൂടെ പിതാവിനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. മുൻപ് വളരെ സജീവമായിരുന്ന പിതാവ് വാർദ്ധക്യസഹജമായ അവശതകളിലേക്ക് മാറിയതിനെക്കുറിച്ചും സിന്ധു തന്റെ വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു.
രംഗനാഥന്റെ വിയോഗത്തിൽ സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുടുംബം പിന്നീട് അറിയിക്കും
വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എം.എല്‍.എയുടെ കാര്‍ തടഞ്ഞു; കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്


കേരള നിയമസഭ സമ്മേളനം 20-ന് തുടങ്ങും; ബജറ്റ് ജനുവരി 29-ന്





