കൊല്ലം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ വ്യക്തിത്വവും നടൻ എം. മുകേഷ് എംഎൽഎയുടെ സഹോദരീ ഭർത്താവുമായ ഇ.എ.രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ ജന്മനാടായ തൃശൂരിൽ നടക്കും.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ (NSD) നിന്ന് അഭിനയത്തിൽ ബിരുദം നേടിയ രാജേന്ദ്രൻ, നാടകവേദിയിലൂടെയാണ് കലാരംഗത്ത് സജീവമായത്.
കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ സ്വഭാവ നടനായും വില്ലനായും തിളങ്ങി. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
പ്രാര്‍ത്ഥനകള്‍ വിഫലം; എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി യാത്രയായി!
പ്രശസ്ത നാടകാചാര്യൻ ഒ. മാധവന്റെയും വിജയകുമാരിയുടേയും മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയാണ് ഭാര്യ. സിനിമാ താരം ദിവ്യദർശൻ മകനാണ്.കൊല്ലത്തെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഭൗതികദേഹം ജന്മനാടായ തൃശൂർ തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും. നാളെ അവിടെ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.


കറുത്ത കാർ വേണ്ടെന്ന് വി.ഡി സതീശൻ ; മുഖ്യമന്ത്രിയുടെ യാത്രയിനി വെള്ളക്കാറിൽ ; സുരക്ഷ വേണ്ടെന്നും ആവിശ്യം





