തൃശൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ബിജെപി പത്മജ വേണുഗോപാലിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കെ. കരുണാകരന്റെ മകള്‍ എന്ന പ്രതിച്ഛായയും തൃശൂര്‍ മണ്ഡലത്തിലെ പരിചിതത്വവും പത്മജയ്ക്ക് അനുകൂല ഘടകങ്ങളായി ബിജെപി കാണുന്നു.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് ബിജെപി നീക്കം. പത്മജയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് നിര്‍ണ്ണായകമാകും.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് മുതലെടുക്കാന്‍ പത്മജയ്ക്ക് സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റും രാജന് പല്ലനും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കിയാല്‍, മുന്‍ കോണ്‍ഗ്രസ് നേതാവായ പത്മജയ്ക്ക് ആ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്ന് ബിജെപി കരുതുന്നു. പത്മജയ്ക്ക് നറുക്കുവീണില്ലെങ്കില്‍ എം.ടി രമേശിനെയാകും ബിജെപി രംഗത്തിറക്കുക.
2021-ല്‍ സി.പി.ഐയുടെ പി. ബാലചന്ദ്രന് വെറും 946 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് തൃശൂരില്‍ വിജയിച്ചത്. അന്ന് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു. ഇത്തവണ സി.പി.ഐ ആരെ ഇറക്കും എന്നതിനെ ആശ്രയിച്ചിരിക്കും മണ്ഡലത്തിലെ ത്രികോണ മത്സരത്തിന്റെ ഗതി.


ക്യാമ്പസില്‍ കളി വേണ്ട; സ്ഥാനാര്‍ത്ഥികളെ തടയരുതെന്ന് എസ്എഫ്ഐയ്ക്ക് സിപിഎം നിര്‍ദേശം
ഞാന്‍ പാര്‍ട്ടിയ്ക്ക് വിധേയനായി തുടരും….. സ്വതന്ത്രനായി മത്സരിക്കില്ല.. മത്സരം പാര്‍ട്ടി പറഞ്ഞാല്‍ മാത്രം; വിമതനാകില്ലെന്ന് സുധാകരന്; പത്തി താഴ്ത്തി പടത്തലവന്; സുധാകരന് ‘അച്ചടക്ക’ വഴിയില്‍, കണ്ണൂരില്‍ ഇനി എന്ത്?





