കോട്ടയം : 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
കാഞ്ഞിരപ്പള്ളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹത്തിന്റെ കാലാവധി 2026 ജൂണില്‍ അവസാനിക്കാനിരിക്കെയാണ് ഈ തീരുമാനം.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇവിടെ മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ ജോര്‍ജ് കുര്യനെ രംഗത്തിറക്കി വോട്ടുവിഹിതം ഗണ്യമായി ഉയര്‍ത്താമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് പൂഞ്ഞാറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ അദ്ദേഹം ഇതിനോടകം തന്നെ അദ്ദേഹം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് പാലായില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. പാലാ നഗരസഭയില്‍ ബി.ജെ.പി നേടിയ മികച്ച മുന്നേറ്റം തനിക്ക് അനുകൂലമാകുമെന്നാണ് ഷോണിന്റെ വിലയിരുത്തല്‍.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മണ്ഡലത്തില്‍ അദ്ദേഹം ചുവരെഴുത്തുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.പത്മജ വേണുഗോപാല്‍ തൃശ്ശൂരില്‍ ബി.ജെ.പി ടിക്കറ്റില്‍ ജനവിധി തേടാന്‍ സാധ്യതയുണ്ട്. സുരേഷ് ഗോപിയുടെ വിജയം മണ്ഡലത്തില്‍ ഗുണകരമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.ശോഭാ സുരേന്ദ്രന് പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കിളിമാനൂര്‍ പൊലീസില്‍ കൂട്ടനടപടി! ദമ്പതികളുടെ മരണത്തില്‍ പ്രതികളെ സഹായിച്ച സി.ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്പെന്ഷന്; തൊണ്ടിമുതല്‍ കത്തിച്ചതില്‍ ദുരൂഹത; സംഭവത്തില്‍ ആദ്യ അറസ്റ്റ് !





