ന്യൂഡല്‍ഹി: പത്തി താഴ്ത്തി കെ സുധാകരന്. കൊടുങ്കാറ്റ് വിതയ്ക്കുമെന്ന് കരുതിയ ഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ പെയ്തൊഴിഞ്ഞ കാര്‍മേഘമായി കെ. സുധാകരന്. കണ്ണൂര്‍ നിയമസഭാ സീറ്റിലേക്കുള്ള പോരാട്ടത്തില്‍ നിന്നും താല്‍ക്കാലികമായി പിന്‍വാങ്ങിയ അദ്ദേഹം, താനൊരു അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന സന്ദേശവുമായാണ് മടങ്ങുന്നത്. വിമത നീക്കമുണ്ടാകില്ലെന്നും പാര്‍ട്ടിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം വലിയൊരു ആശ്വാസശ്വാസമെടുക്കുകയാണ്. സുധാകരന് കണ്ണൂരില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. പാര്‍ട്ടിയില്‍ തുടരുമെന്ന് സുധാകരന് പറഞ്ഞു.
കണ്ണൂര്‍ സീറ്റ് തന്നെ വേണമെന്ന കടുംപിടുത്തത്തില്‍ നിന്നും സുധാകരന് പിന്മാറിയത് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിലപാടിന് മുന്നിലാണെന്ന് കരുതപ്പെടുന്നു. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന പൊതുമാനദണ്ഡത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് എഐസിസി നേതൃത്വം അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെയാണ് സുധാകരന് മനസ്സ് മാറ്റിയത്. ‘പാര്‍ട്ടിയാണ് വലുത്, വ്യക്തിയല്ല’ എന്ന ആദര്‍ശ പരിവേഷത്തോടെ മടങ്ങുന്ന സുധാകരന്, കണ്ണൂരിലെ തന്റെ വിശ്വസ്തരെ എങ്ങനെ സമാധാനിപ്പിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. കണ്ണൂരില്‍ എത്തുന്ന സുധാകരന് ഇനി എന്തു ചെയ്യുമെന്നതാണ് നിര്‍ണ്ണായകം. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടി അംഗീകാരം ഉണ്ടെങ്കില്‍ മത്സരിക്കുമെന്നും സുധാകരന് പറയുന്നു.
പാര്‍ട്ടിയെ വെല്ലുവിളിക്കില്ല. പാര്‍ട്ടി എത്രയോ വലുതാണ്. ഞാന്‍ എത്രയോ ചെറുതാണ്-ഇതാണ് സുധാകരന് പറയുന്നത്. പാര്‍ട്ടിക്ക് വിധേയനായി തുടരും. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍്ട്ടി പറഞ്ഞാല്‍ മത്സരിക്കും-ഇതാണ് സുധാകരന് പറയുന്നത്., കണ്ണൂരിലെത്തുന്ന സുധാകരന് പഴയ ഉഗ്രപ്രതാപിയായി തന്നെ തുടരുമോ അതോ നിശബ്ദനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ടി.ഒ. മോഹനനെന്ന ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കായി സുധാകരന് വോട്ട് ചോദിക്കാനിറങ്ങുമോ എന്നതും ചോദ്യചിഹ്നമാണ്.
അണികള്‍ക്കിടയില്‍ പുകയുന്ന പ്രതിഷേധം തണുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ? ‘അജ്ഞാതരായ’ ശത്രുക്കള്‍ക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയതാണോ അതോ തന്ത്രപരമായ പിന്മാറ്റമാണോ ഇതെന്ന ചര്‍ച്ചകള്‍ കണ്ണൂരിലെ ചായക്കടകളില്‍ ഇതിനോടകം സജീവമായിക്കഴിഞ്ഞു. എന്തായാലും സുധാകരന്റെ മടക്കം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആശ്വാസത്തിനൊപ്പം വരുംകാലത്തെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്; ആഞ്ഞടിച്ച് സിപിഎമ്മും കോൺഗ്രസും; നഗരസഭാ കൗൺസിലിൽ പ്രതിഷേധം
ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്; ആഞ്ഞടിച്ച് സിപിഎമ്മും കോൺഗ്രസും; നഗരസഭാ കൗൺസിലിൽ പ്രതിഷേധം







