തടവുകാർക്ക് ‘ലോട്ടറി’! ജയിൽ കൂലിയിൽ പത്തിരട്ടി വർദ്ധന; ഇനി ദിവസം 620 രൂപ വരെ സമ്പാദിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പ്രതിദിന വേതനത്തില്‍ വന്‍ വര്‍ധനവ്,  തടവുകാരെ സ്വയംപര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി.പുതുക്കിയ വേതന നിരക്കുകള്‍ പ്രകാരം സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് 152 രൂപയില്‍ നിന്ന് 620 രൂപയും സെമി സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് 127 രൂപയില്‍ നിന്ന്് 560 രൂപയും അണ്‍ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് 63 രൂപയില്‍ നിന്നും 530 രൂപയുമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ നാല് സെന്‍ട്രല്‍ ജയിലുകളിലെ ശിക്ഷാ തടവുകാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ വര്‍ണ്ണാഭമായ തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; സാംസ്‌കാരിക കേരളം ഇനി അഞ്ചുനാള്‍ പൂരനഗരിയില്‍!

തൃശൂര്‍ : തൃശൂരിനെ കലയുടെ പൂരനഗരിയാക്കി മാറ്റിക്കൊണ്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആവേശകരമായ തുടക്കം. തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. കലയെ മതത്തിന്റെയോ ജാതിയുടെയോ കണ്ണിലൂടെ കാണരുതെന്നും മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയെ ചേര്‍ത്തുപിടിക്കണമെന്നും മുഖ്യമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഉണര്‍ത്തിച്ചു. കലാകാരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കരുത്. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ ജനിച്ചുപോയതിന്റെ പേരില്‍ കലാകാരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. കഥകളി സംഗീതജ്ഞന്‍ ഹൈദരാലി നേരിട്ട വിവേചനവും,

ട്യൂഷന്‍ സെന്റര്‍ പൂട്ടിച്ച് കൈയിലുള്ള 15 ലക്ഷവും വാങ്ങി; യുവാവിനെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം, കാഞ്ഞിരപ്പളളിയിലെ മരണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ നടന്ന ദാരുണമായ കൊലപാതകവും ആത്മഹത്യയും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയ സൗഹൃദം ഒടുവില്‍ പകയായും കൊലപാതകമായും മാറുകയായിരുന്നു. കോട്ടയം താഴത്തങ്ങാടിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ ട്യൂഷന്‍ സെന്റര്‍ അടച്ചുപൂട്ടിയാണ് ജോബ് സക്കറിയ ഷേര്‍ളിക്കൊപ്പം ജീവിക്കാനായി കൂവപ്പള്ളിയില്‍ എത്തിയത്. ഷേര്‍ളിയുടെ പുതിയ വീടിന്റെ പണിക്കായി തന്റെ ബാങ്ക് നിക്ഷേപത്തില്‍ നിന്ന് ഏകദേശം 15 ലക്ഷം രൂപ ജോബ് നല്‍കിയിരുന്നു. എന്നാല്‍ വീടുപണി പൂര്‍ത്തിയായതോടെ ഷേര്‍ളി ജോബിനെ ഒഴിവാക്കാന്‍

കൃഷ്ണകുമാറിന് ‘ശുഭപ്രതീക്ഷ, 100 ശതമാനം തോല്‍വി!’ ബിജെപിയില്‍ പോര് മുറുകുന്നു; മുരളീധര പക്ഷം പരസ്യമായി രംഗത്ത്; വട്ടിയൂര്‍ക്കാവ് ലക്ഷ്യമിട്ടുള്ള കെകെജിയുടെ നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പോര് തെരുവിലേക്ക്. നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെതിരെ രൂക്ഷമായ പരിഹാസവുമായി വി. മുരളീധരന്റെ അതിവിശ്വസ്തനായ ബാലു രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ തോറ്റ കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ് ലക്ഷ്യമിടുന്നതിനെതിരെയാണ് മുരളീധര പക്ഷത്തിന്റെ പടയൊരുക്കം. കെകെജി എന്നാണ് കൃഷ്ണകുമാറിനെ വിളിക്കുന്നത്. കെകെജിയെ മുരളീധരപക്ഷം എതിര്‍ക്കുമെന്നാണ് ഈ പോസ്റ്റ് വ്യക്തമാക്കുന്നത്. കെ സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ആഗ്രിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പില്‍

ശബരിമലയില്‍ ദ്വിതല അന്വേഷണം; വിജിലന്‍സും ക്രൈംബ്രാഞ്ചും സന്നിധാനത്തേക്ക്! സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ‘നെയ്യ് കൊള്ളയും’ അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടിലെ കണ്ടെത്തല്‍ നിര്‍ണ്ണായകം; ശബരിമലയിലെ കള്ളന്മാരെ പൂട്ടാന്‍ സര്‍ക്കാര്‍

പത്തനംതിട്ട: ശബരിമലയെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ക്രമക്കേടുകളും സ്വര്‍ണ്ണക്കൊള്ളയും സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ പലതലത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്. മുമ്പെങ്ങുമില്ലാത്ത വിധം വിജിലന്‍സും ക്രൈംബ്രാഞ്ചും കൈകോര്‍ക്കുന്ന ദ്വിതല അന്വേഷണം വരും. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ സന്നിധാനത്തെ നെയ്യ് വില്പനയുമായി ബന്ധപ്പെട്ട ‘നെയ്യ് കൊള്ള’ ആരോപണങ്ങളും ഈ അന്വേഷണ സംഘങ്ങള്‍ വിശദമായി പരിശോധിക്കും. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിലേക്ക് നയിച്ച കട്ടിളപ്പാളി കേസ്, സ്വര്‍ണ്ണ വിഗ്രഹങ്ങളുടെ തിരോധാനം, കൊടിമരത്തിലെ സ്വര്‍ണ്ണം പൂശിയതിലെ

കര്‍ണ്ണാടകയില്‍ വീണ്ടും കസേരകളി ! രാഹുല്‍ ഗാന്ധിയെ കണ്ട് സിദ്ധരാമയ്യ ! ഡി.കെ. ശിവകുമാറിനെ പൂട്ടാന്‍ പുതിയ തന്ത്രമോ?

ന്യൂഡല്‍ഹി : കര്‍ണാടക രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാരത്തര്‍ക്കം വീണ്ടും സജീവമാകുന്നു. രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരുന്നതിനിടെ സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ കണ്ട് വ്യക്തത തേടി്. മന്ത്രിസഭാ വികസനം എന്ന ലക്ഷ്യത്തോടെയാണ് സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനെ സമീപിച്ചതെങ്കിലും, നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് നേടിയെടുക്കാനാണ്

“കുളിക്കാൻ കയറിയപ്പോൾ ഇറങ്ങി ഓടിയതാണോ?” ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം

മലയാളത്തിന്റെ പ്രിയനടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ ചെന്നൈയില്‍ നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. 2026 ജനുവരി 11-ന് ചെന്നൈ അണ്ണാ നഗറിലെ ‘ഗോ കളേഴ്സ്’ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഫ്‌ലാഗ്ഷിപ്പ് സ്റ്റോര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഭവം. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്ലെസ്-സ്ലീവ്ലെസ് വസ്ത്രം ധരിച്ചാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ഒരു വിഭാഗം ആളുകള്‍ സദാചാര വിചാരണയുമായി രംഗത്തെത്തിയത്. ‘കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍

രാഹുലിന്റെഫോണും ലാപ്ടോപ്പും ഉന്നമിട്ട് പോലീസ്; ലക്ഷ്യം ഷാഫി പറമ്പിലും കോണ്‍ഗ്രസ് കരുത്തരും; മാങ്കൂട്ടത്തിലിന്റെ ഫോണില്‍ ഷാഫിക്കെതിരെ തെളിവുണ്ടാകുമോ? പാലക്കാട്ടെ രാത്രി അറസ്റ്റിന് പിന്നില്‍

rahul-mamkootam-

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസിനെ രാഷ്ട്രീയ ആയുധമാക്കാന്‍ പോലീസ് ഒരുങ്ങുന്നു. രാഹുലിന്റെ കാണാതായ ലാപ്‌ടോപ്പിനും ലോക്ക് ചെയ്ത ഫോണിനും പിന്നാലെ പോലീസ് ഇത്രയധികം വേഗത്തില്‍ പായുന്നത് പീഡനക്കേസിലെ തെളിവുകള്‍ക്ക് വേണ്ടിയല്ല, മറിച്ച് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാനാണെന്ന സംശയം ബലപ്പെടുകയാണ്. പ്രധാനമായും ഷാഫി പറമ്പില്‍ എംപിയെയും മറ്റ് ഉന്നത നേതാക്കളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. രാഹുലിന്റെ കാണാതായ ലാപ്ടോപ്പിനും ലോക്ക് ചെയ്ത ഫോണിനും പിന്നാലെ പോലീസ് ഇത്രയധികം

തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അയ്യപ്പന്റെ വാജിവാഹനം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

തിരുവനന്തപുരം :ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം . തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൊതിഞ്ഞ വാജി വാഹനം അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. അയ്യപ്പന്റെ വാഹനമായ കുതിരയുടെ രൂപത്തിലുള്ളതാണ് വാജി വാഹനം. ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന ഈ ശില്പത്തിന് ഏകദേശം 11 കിലോ തൂക്കമുണ്ട്. പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൊതിഞ്ഞ ഈ ശില്പം അതീവ മൂല്യമുള്ള ഒന്നായാണ്

രാഹുല്‍ മാങ്കൂട്ടത്തെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ്; ഫോണ്‍ പാസ്‌വേര്‍ഡ് നല്‍കാതെ എം.എല്‍.എ; അടൂരിലെ വീട്ടിലും പോലീസ് പരിശോധന

തിരുവല്ല : ബലാത്സംഗക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പിനായി തിരുവല്ലയിലെത്തിച്ചു. അതിജീവിത പരാതിയില്‍ സൂചിപ്പിച്ച തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലിലാണ് പ്രത്യേക അന്വേഷണ സംഘം ആദ്യം തെളിവെടുപ്പ് നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണ സംഘത്തോട് ഒട്ടും സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് തുറക്കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. രാഹുലിന്റെ വസതിയില്‍ നിന്ന് കണ്ടെത്തിയ മറ്റൊരു ഫോണില്‍ രാഷ്ട്രീയ ചിത്രങ്ങള്‍ മാത്രമാണുള്ളത്. നിര്‍ണ്ണായക തെളിവുകള്‍ അടങ്ങിയ