ന്യൂഡല്‍ഹി : കര്‍ണാടക രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാരത്തര്‍ക്കം വീണ്ടും സജീവമാകുന്നു. രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരുന്നതിനിടെ സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ കണ്ട് വ്യക്തത തേടി്.
മന്ത്രിസഭാ വികസനം എന്ന ലക്ഷ്യത്തോടെയാണ് സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനെ സമീപിച്ചതെങ്കിലും, നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് നേടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
2023 മെയ് മാസത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പങ്കിടുമെന്ന ‘രഹസ്യ കരാര്‍’ ഉണ്ടെന്നാണ് ശിവകുമാര്‍ പക്ഷം വിശ്വസിക്കുന്നത്. കഴിഞ്ഞ നവംബര്‍ 20-ന് കാലാവധി പകുതി പിന്നിട്ടതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതിനിടെ ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തരായ എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
വിവാഹമോചനം നേടാതെ ലിവ്-ഇൻ റിലേഷൻഷിപ്പ് നിയമപരമല്ല; സംരക്ഷണം തേടിയെത്തിയ ദമ്പതികളുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി
എന്നാല്‍ വിഭാഗീയതയില്ലെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കുമെന്നുമാണ് ശിവകുമാര്‍ ഇപ്പോള്‍ പരസ്യമായി പറയുന്നത്. എങ്കിലും ഹൈക്കമാന്‍ഡ് തീരുമാനത്തിനായി അദ്ദേഹം കാത്തിരിക്കുകയാണ്.
നേതൃത്വത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും സംസ്ഥാനത്തെ പ്രശ്നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മുഖ്യമന്ത്രി കസേരയ്ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍ പോരടിക്കുകയാണെന്ന് കര്‍ണാടകയിലെ ബിജെപി നേതൃത്വം പരിഹസിച്ചു.


ഉന്നാവോ ബലാത്സംഗക്കേസ് ; കുൽദീപ് സെൻഗാറിന് തിരിച്ചടി ; തടവിൽ തുടരണമെന്ന് സുപ്രീം കോടതി


