പത്തനംതിട്ട: ശബരിമലയെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ക്രമക്കേടുകളും സ്വര്‍ണ്ണക്കൊള്ളയും സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ പലതലത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്.
മുമ്പെങ്ങുമില്ലാത്ത വിധം വിജിലന്‍സും ക്രൈംബ്രാഞ്ചും കൈകോര്‍ക്കുന്ന ദ്വിതല അന്വേഷണം വരും. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ സന്നിധാനത്തെ നെയ്യ് വില്പനയുമായി ബന്ധപ്പെട്ട ‘നെയ്യ് കൊള്ള’ ആരോപണങ്ങളും ഈ അന്വേഷണ സംഘങ്ങള്‍ വിശദമായി പരിശോധിക്കും. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിലേക്ക് നയിച്ച കട്ടിളപ്പാളി കേസ്, സ്വര്‍ണ്ണ വിഗ്രഹങ്ങളുടെ തിരോധാനം, കൊടിമരത്തിലെ സ്വര്‍ണ്ണം പൂശിയതിലെ ക്രമക്കേടുകള്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക്, ടെന്‍ഡര്‍ നടപടികളിലെ അഴിമതി, സന്നിധാനത്തെ നെയ്യ് സംഭരണത്തിലും വിതരണത്തിലും നടന്നതായി പറയുന്ന ലക്ഷങ്ങളുടെ ക്രമക്കേട് എന്നിവയാകും വിജിലന്‍സ് വിഭാഗം അന്വേഷിക്കുക. സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കും.
2017-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന കാലത്ത് കൊടിമരം മാറ്റിയപ്പോള്‍ പൂശാനായി ഉപയോഗിച്ച 9.16 കിലോ സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പഴയ കൊടിമരത്തില്‍ നിന്നും നീക്കം ചെയ്ത സ്വര്‍ണ്ണം കൃത്യമായി റെക്കോര്‍ഡുകളില്‍ വന്നിട്ടുണ്ടോ എന്നതിലാണ് സംശയം. തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ‘വാജിവാഹനം’ അന്വേഷണത്തിന് വലിയ വഴിത്തിരിവായിട്ടുണ്ട്. അഷ്ടദിക്പാലക രൂപങ്ങള്‍ കൂടി കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. ഭക്തര്‍ വഴിപാടായി നല്‍കുന്ന നെയ്യ് ശേഖരിക്കുന്നതിലും ലേലം ചെയ്യുന്നതിലും വന്‍ അഴിമതി നടക്കുന്നുണ്ടെന്ന പരാതികള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ വിജിലന്‍സ് സന്നിധാനത്ത് നിയോഗിക്കും. സ്വര്‍ണ്ണക്കൊള്ളയും നെയ്യ് കൊള്ളയും ഒരേ കേന്ദ്രങ്ങളില്‍ നിന്നാണോ നിയന്ത്രിക്കപ്പെടുന്നത് എന്നാണ് പോലീസ് പരിശോധിക്കുന്നത്.
സിബിഐ നിഴലില്‍ ദേവസ്വം
സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം ഫലപ്രദമാകില്ലെന്നും അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ കേസ് സിബിഐക്ക് വിടണമെന്നുമുള്ള ആവശ്യം ഭക്ത സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്. പുതിയ കണ്ടെത്തലുകള്‍ പുറത്തു വന്നതോടെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. തന്ത്രിയെയും ദേവസ്വം ഉന്നതരെയും ദ്വിതല അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പിഷാരടിക്കായി മമ്മൂട്ടി എത്തില്ല; സി.പി.എം സമ്മര്‍ദ്ദത്തിന് മുന്നില്‍ മെഗാസ്റ്റാര്‍ വഴങ്ങി; കോണ്‍ഗ്രസ് വേദികളിലേക്കില്ലെന്ന് സിപിഎമ്മിന് ഉറപ്പ് നല്കി മമ്മൂട്ടി; അതിവിശ്വസ്തന് വേണ്ടി പരസ്യ വോട്ടു ചോദിക്കലിന് മെഗാ സ്റ്റാര്‍ ഇല്ല





