തിരുവനന്തപുരം: ശബരിമലയിലെ പഴയ സ്വര്‍ണ്ണക്കൊടിമരത്തിലെ വാജി വാഹനം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ പ്രതിക്കൂട്ടിലാകുന്നു. അജയ് തറയലിനെ അറസ്റ്റു ചെയ്‌തേയ്ക്കും. പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച പരിശോധനകളിലേക്ക് കടക്കുകയാണ്. ശബരിമലയിലെ മാറ്റുന്ന വസ്തുക്കളെല്ലാം ദേവസ്വം ബോര്‍ഡിന്
പഴയ കൊടിമരത്തിലെ വാജി വാഹനം കീഴ് വഴക്കമനുസരിച്ച് തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും അതുകൊണ്ടാണ് കൈമാറിയതെന്നുമാണ് അജയ് തറയിലിന്റെ വാദം. എന്നാല്‍, ഈ കൈമാറ്റത്തിന് കൃത്യമായ രേഖകളൊന്നും നിലവിലില്ല എന്ന അജയ് തറയിലിന്റെ വെളിപ്പെടുത്തല്‍ മുന്‍ ഭരണസമിതിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2017-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡ് വാജി വാഹനം തന്ത്രിക്ക് കൈമാറുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ വിവാദം ശക്തമായി.
ശബരിമല സ്വണ്ണമോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് തന്ത്രിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. അവിടെനിന്ന് കണ്ടെടുത്ത വാജി വാഹനം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദ്ദേശപ്രകാരം അപ്രൈസറെ വെച്ച് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് കോടതി ഇത് ഏറ്റെടുത്തത്. പഴയ കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് 2017-ല്‍ വലിയ തുക ചെലവഴിച്ച് പുതിയത് സ്ഥാപിച്ചത്. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ കൊടിമരത്തിന്റെ അടിഭാഗത്തിന് തകരാറുകള്‍ ഒന്നും കാണാനില്ലാത്തത് വന്‍ ക്രമക്കേട് നടന്നുവെന്ന സംശയം വര്‍ദ്ധിപ്പിക്കുന്നു.
ദേവസ്വം ബോര്‍ഡിന്റെ പൊതുസ്വത്തുക്കള്‍ കൈമാറുന്നതിന് പാലിക്കേണ്ട കൃത്യമായ നടപടിക്രമങ്ങളോ രേഖകളോ ഇല്ലാതെ വാജി വാഹനം തന്ത്രിക്ക് നല്‍കിയത് അഴിമതിയാണോ അതോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതാണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
ഇതിന്റെ തുടര്‍ച്ചയായി അജയ് തറയില്‍ ഉള്‍പ്പെടെയുള്ള മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തെ ഞെട്ടിച്ച് വീണ്ടും ‘ഡാറ്റാ ബോംബ്’; മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിവരങ്ങള്‍ ചോര്‍ത്തി; രഹസ്യക്കത്ത് പുറത്തുവിട്ട് ചെന്നിത്തല





