തിരുവനന്തപുരം: കേരളം വീണ്ടുമൊരു ശബരിമല പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണോ? അതെ എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ പടയൊരുക്കം സൂചിപ്പിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ 41 ദിവസം ജയിലിലടച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന രൂക്ഷമായ ആരോപണവുമായി കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല രംഗത്തെത്തിയത് ഇതന്റെ തുടക്കമാണ്. തന്ത്രിയെ ബലിയാടാക്കി സി.പി.എം മന്ത്രിമാരെയും വന്‍തോക്കുകളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കഥ എഴുതിയതെന്ന് ചെന്നിത്തല തുറന്നടിച്ചു.
‘ശബരിമല വീണ്ടും ഒരു രാഷ്ട്രീയ അഗ്നിപര്വ്വതമാവുകയാണ്. തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞത് യു.ഡി.എഫിന് വീണുകിട്ടിയ വജ്രായുധമാണ്. വരും ദിവസങ്ങളില്‍ സി.പി.എം കോട്ടകളില്‍ ഈ വിഷയം വലിയ വിള്ളലുകള്‍ വീഴ്ത്തുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യുഡിഎഫും ഇതേ നിലപാടിലാണ്. ഈ വിഷയം പരമാവധി ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ വിഷയം ഉയര്‍ത്തി. അതിന് ശേഷം തന്ത്രിയുടെ ജാമ്യ ഉത്തരവ് അടക്കം പുറത്തു വിട്ട് ചെന്നിത്തലയും നിലപാട് കടുപ്പിക്കുന്നു. എല്ലാ മണ്ഡലങ്ങളിലും ഇത് ചര്‍ച്ചകളില്‍ സജീവമാക്കും. സിപിഎം തീര്‍ത്തും പ്രതിരോധത്തിലാണ് ഈ വിഷയത്തിലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
365 ദിവസവും നട തുറക്കണമെന്ന സര്‍ക്കാരിന്റെ ‘വിപ്ലവ’ നീക്കത്തെ തന്ത്രി എതിര്‍ത്തതാണ് പിണറായി സര്‍ക്കാരിനെ ചൊടിപ്പിച്ചത്. യുവതീ പ്രവേശന കാലത്തെ പക ഇപ്പോഴും തീരാത്ത സര്‍ക്കാര്‍, സ്വര്‍ണ്ണക്കൊള്ളയുടെ പേരില്‍ തന്ത്രിയെ കുടുക്കുകയായിരുന്നു. എന്നാല്‍, തന്ത്രിക്കെതിരെ ഒരു തെളിവുപോലുമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷിച്ചത് സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായി. ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടുകള്‍ നടന്നത് പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്താണ്. ഹൈക്കോടതി വിരല്‍ചൂണ്ടിയിട്ടും പ്രശാന്തിനെ തൊടാന്‍ അന്വേഷണസംഘം ഭയന്നു. അന്വേഷണം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും നിലവിലെ മന്ത്രി വി.എന്‍. വാസവനിലേക്കും നീളുമെന്ന് ഉറപ്പായതോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്ത് പുകമറ സൃഷ്ടിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സി.പി.എമ്മിനെ പൊള്ളിച്ചുവെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ ഓരോന്നായി ഉയര്‍ത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിമല സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തന്ത്രിക്കെതിരായ നടപടി വിശ്വാസികള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായി ഉയര്‍ത്തിക്കാട്ടാന്‍ എല്ലാ നേതാക്കള്‍ക്കും ചെന്നിത്തല കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനാണ് നീക്കം.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം കൊണ്ടുപോകാനോ അവറെ അറസ്റ്റു ചെയ്യാനോ ശ്രമിക്കാതിരുന്ന പ്രത്യേക അന്വേഷണ സംഘം ഒരു തെളിവുമില്ലാതിരുന്നിട്ടും ശബരിമല തന്ത്രിയെ അറസ്റ്റു ചെയ്യുകയും അദ്ദേഹത്തെ 41 ദിവസം ജയിലില്‍ കിടത്തുകയും ചെയ്തത് സംശയാസ്പദമാണെന്ന് ചെന്നിത്തല പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിച്ചതെന്ന് ഇതോടെ വ്യക്തമാവുകയാണ്. പ്രത്യേക അന്വേഷണ സംഘം ശക്തിയായി എതിര്‍ത്തിട്ടും ശബരിമല തന്ത്രി കണ്ഠരര് രാജീവരിന് ജാമ്യം അനുവദിച്ചുകൊണ്ട് കൊല്ലം വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിയില്‍ അദ്ദേഹത്തിനെതിരെ തെളിവിന്റെ ഒരു കണികപോലുമില്ലന്ന്്് വ്യക്തമായി പറയുകയുണ്ടായി. അപ്പോള്‍ എസ് ഐടി തന്ത്രിയെ മനപ്പൂര്‍വ്വം കുടുകുക്കുകയായിരുന്നോ എന്ന സംശമാണ് ഉളവാകുന്നത്. തന്ത്രിയെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയമായ ഇടപെടലുണ്ടായി എന്ന് വ്യക്തമാവുകയാണ്. എസ് ഐ ടിയെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്ന സംശയം ഇപ്പോള്‍സത്യമായി എന്നാണ് മനസിലാകുന്നതെന്ന് ചെന്നിത്തല പറയുന്നു.
അന്വേഷണം കടകംപള്ളിയിലേക്കും, വാസവനിയിലേക്കും എത്താനിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് 41 ദിവസം ജയിലില്‍ പാര്‍പ്പിച്ചത്. യുവതി പ്രവേശനത്തെയും, 365 ദിവസം നട തുറക്കണം എന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെയും എതിര്‍ത്തതില്‍ ഉള്ള പകപ്പോക്കല്‍ കൂടിയായിരുന്നു തന്റെ അറസ്റ്റ് എന്ന് തന്ത്രി കോടതിയില്‍ അറിയിച്ചത് അറസ്റ്റിന് കാരണമായി എസ് ഐ റ്റി കോടതിയില്‍ ബോധിപ്പിച്ച എല്ലാ കാരണങ്ങളും തെളിവിന്റെ കണിക പോലുമില്ല എന്ന് എണ്ണി എണ്ണി വ്യക്തമാക്കി കൊല്ലം വിജിലന്‍സ് കോടതി തള്ളിക്കളയുകയായിരുന്നു. തന്ത്രിയുടെ അറസ്റ്റ് പൂര്‍ണ്ണമായും രാ്ഷ്ട്രീയപ്രേരിതമാണെന്നും, അന്വേഷണം വന്‍തോക്കുകളിലേക്കെത്താതെ വഴിതിരിച്ചുവിടുകയായിരുന്നുവെന്നും വ്യക്തമാവുകയാണ്. ശബരിമലയെ ഉപയോഗിച്ച് വീണ്ടും വീണ്ടും രാഷ്ട്രീയം കളിക്കാനുള്ള സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമത്തിന് വിശ്വാസികളും ജനങ്ങളും ചുട്ടമറുപടി നല്‍കുമെന്ന് ചെന്നിത്തല വിശദീകരിക്കുന്നു.


അന്‍സജിത റസ്സലിനെ മലര്‍ത്തിയടിച്ച വിപ്ലവനായിക; ബാലസംഘത്തിലൂടെ വളര്‍ന്ന പെണ്‍കരുത്തിനെ തളര്‍ത്താന്‍ സെല്‍ഫി വിവാദവുമായെത്തിയ രാഷ്ട്രീയ എതിരാളികള്‍ക്ക് അമ്പേ പാളി; തിരക്കിനിടയിലെ നിവേദനം കൊടുക്കലിനെ വിവാദമാക്കിയവര്‍ക്ക് ആതിര നല്‍കുന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രഹരശേഷിയുള്ള മറുപടി
ദീപകിന്റെ മരണം ; ഷിംജിതയ്ക്ക് ജാമ്യമില്ല! പ്രതിഭാഗം വാദങ്ങള്‍ അംഗീകരിക്കാതെ കോടതി ; ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു




