ദീപകിന്റെ മരണം ; ഷിംജിതയ്ക്ക് ജാമ്യമില്ല! പ്രതിഭാഗം വാദങ്ങള്‍ അംഗീകരിക്കാതെ കോടതി ; ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു

കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഷിംജിത നിലവില്‍ റിമാന്‍ഡില്‍ തുടരും. സമൂഹമാധ്യമങ്ങളിലൂടെ ദീപക്കിനെ അപമാനിച്ചതാണ് മരണത്തിന് കാരണമായതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

ദീപക്കിനെ വ്യക്തിഹത്യ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

ദീപക്കിനെ ഷിംജിതയ്ക്ക് മുന്‍പരിചയമില്ലെന്നും അതിനാല്‍ തന്നെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. എന്നാല്‍, വീഡിയോ പ്രചരിപ്പിച്ചതിലെ ഗൗരവം പരിഗണിച്ച് കോടതി ഈ വാദം തള്ളുകയായിരുന്നു.

ഒരു സ്വകാര്യ ബസില്‍ വെച്ചാണ് ഷിംജിത ദീപക്കിനെതിരെ വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ, ജനുവരി 17-ന് ദീപക് ജീവനൊടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധം ഉയരുകയും പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.