ബസിനുളളിലെ ലൈംഗിക ആരോപണം ; വൈറല്‍ വീഡിയോ ദീപക്കിന്റെ ജീവനെടുത്തു! അപമാനം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി; ആരോപണത്തില്‍ ഉറച്ച് യുവതി

കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ (41) ആത്മഹത്യയില്‍ ഞെട്ടി നാട്ടുകാരും ബന്ധുക്കളും. ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഒരു യുവതി ദീപക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സെയില്‍സ് മാനേജറായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച ജോലി സംബന്ധമായ ആവശ്യത്തിനായി കണ്ണൂരിലേക്ക് പോയിരുന്നു. പയ്യന്നൂരില്‍ വെച്ച് ബസിനുള്ളില്‍ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഒരു യുവതി സെല്‍ഫി വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ദീപക് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടുകയും ചെയ്തു.

ദീപക് ഒരിക്കലും അത്തരത്തില്‍ പെരുമാറുന്ന ഒരാളല്ലെന്ന് സുഹൃത്തുക്കളും നാട്ടുകാരും ഒരേസ്വരത്തില്‍ പറയുന്നു. തെറ്റായ ആരോപണം ഉന്നയിച്ച് സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീഡിയോ ചിത്രീകരിച്ച യുവതി തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ദീപക് തന്നെ തെറ്റായ ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്നും വീഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നതായും യുവതി പറയുന്നു. വടകര പോലീസില്‍ വിവരം അറിയിച്ചതായും യുവതി വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.