കോഴിക്കോട്: പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഷിംജിത മുസ്തഫ മുങ്ങി: മാംഗ്ലൂരിലേക്ക് കടന്നതായാണ് പോലീസ് കരുതുന്നത്. സംസ്ഥാനംവിട്ട ഷിംജിതയെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഗൾഫിൽ ഒട്ടേറെ ബന്ധുക്കളുള്ളഇവർ വിദേശത്തേയ്ക്ക്കടക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്.
ബസ് യാത്രക്കാരനായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ യൂട്യൂബർ കൂടിയായ ഷിംജിതയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാവ് കെ കന്യക സിറ്റിപോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 19നാണ് പോലീസ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) സെക്ഷൻ 108 പ്രകാരമാണ് ഷിംജിതക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ജാമ്യമില്ല വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഷിംജിത സംസ്ഥാനം വിട്ടത്. ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നതായി സൂചനയുണ്ട്.
ഷിംജിത യാത്ര ചെയ്തിരുന്ന ബസ്സിലെ മറ്റൊരു യാത്രക്കാരനായിരുന്ന ദീപക് തന്നോടും വേറെയൊരു സ്ത്രീയോടും ലൈംഗിക ചുവയോടെ പെരുമാറി എന്നാരോപിച്ച് അവർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ 16ന് പ്രസിദ്ധീകരിച്ച ഈ വീഡിയോയിൽ ദീപക്കിനെ മറ്റുള്ളവർക്ക് മനസ്സിലാകുംവിധം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് അടുത്തദിവസം സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ദീപക് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 41 വയസ്സായിരുന്നു ഇദ്ദേഹത്തിന്.
ഷിംജിതയുടെ പ്രവർത്തിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. മുസ്ലിംലീഗ് പ്രാദേശിക നേതാവ് കൂടിയായ ഇവർ മുൻപ് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പോലീസ് അന്വേഷണം ഊർജ്ജതപ്പെടുത്തിയിട്ടുണ്ട്. ദീപക്കും ഷിംജിതയും യാത്ര ചെയ്തിരുന്ന അൽ അമീൻ എന്ന സ്വകാര്യ ബസ്സിലെ വീഡിയോ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. തിരക്കേറിയ ബസ്സിൽ ഇരുവരും രണ്ടു വാതിലുകളിലൂടെ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഷിംജിത ബസ് ജീവനക്കാരോടോ ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിലോ ഒരു പരാതിയും പറഞ്ഞിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിവരം വടകര പോലീസിനെ അറിയിച്ചിരുന്നെന്ന അവരുടെ വാദവും തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വടകര സ്വദേശിനിയാണ് ഷിംജിത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ട്; കെ.സിയെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; ആകാംക്ഷയുടെ മുള്‍മുനയില്‍ കേരളം




