കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഷിംജിത മുസ്തഫ അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ പ്രേരണക്കുറ്റം ബിഎന്‍എസ് 108 ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷിംജിതയ്ക്കായി പോലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസ് സംശയിച്ചിരുന്നു. അറസ്റ്റിന് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പ്രതിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തിക്കും.
സംഭവം നടന്ന പയ്യന്നൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ‘അല്‍ അമീന്’ ബസ്സിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.ബസ്സില്‍ അത്തരമൊരു അതിക്രമം നടന്നതായി ആരും പരാതിപ്പെട്ടിരുന്നില്ലെന്ന് ഡ്രൈവറും കണ്ടക്ടറും മൊഴി നല്കി. ദീപക് മുന്‍വാതിലിലൂടെയും ഷിംജിത പിന്‍വാതിലിലൂടെയുമാണ് ബസ്സില്‍ കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ലെന്ന് ഹൈക്കോടതി; തിരുവനന്തപുരം സെന്‍ട്രലില്‍ സിറ്റിംഗ് എം.എല്‍.എയ്ക്ക് മത്സരിക്കാനാവില്ല; അയോഗ്യത തുടരും
ഷിംജിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് ദൈര്‍ഘ്യം കുറച്ചതാണെന്ന് പോലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.അറസ്റ്റ് ഭയന്ന് ഷിംജിത കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ അപ്രതീക്ഷിത നീക്കമുണ്ടായത്.


ഇന്‍ഡിഗോയുടെ കുത്തക തകര്‍ക്കാന്‍ കോഴിക്കോട്ടെ അല്‍ഹിന്ദ് വരുന്നു; കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനിക്ക് കേന്ദ്രത്തിന്റെ അനുമതി; ഇന്‍ഡിഗോയുടെ കുത്തകയ്ക്ക് അന്ത്യമാകുമോ? മുഹമ്മദ് ഹാരീസും വല്‍സരാജും ആകാശ വിപ്ലവത്തിന്





