ദീപക്കിന്റെ മരണം; ഷിംജിത മുസ്തഫയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ്! ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് പോലീസ്, പ്രതിക്കായി അന്വേഷണം

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് നടപടി. ദീപക്കിനെതിരെ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകയും മുന്‍ പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫയ്ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.

ദീപക്കിന്റെ മാതാപിതാക്കള്‍ സിറ്റി പോലീസ് മേധാവിക്കും കളക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ദീപക്കിന്റെ വീട്ടിലെത്തി മാതാവിന്റെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഷിംജിത മുസ്തഫ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ വിദേശത്തേക്ക് കടന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങിയേക്കും.

സംഭവം നടന്ന ബസ്സിലെ ജീവനക്കാരില്‍ നിന്നും മറ്റ് സഹയാത്രികരില്‍ നിന്നും പോലീസ് മൊഴിയെടുക്കും. ഷിംജിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തതും വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതും സംബന്ധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.