കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതിയായ ഷിംജിത മുസ്തഫ ഒളിവിലാണെന്ന് സൂചന. ഇന്‍സ്റ്റാഗ്രാം റീലിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച് ദീപക്കിനെ സൈബര്‍ വിചാരണയ്ക്ക് വിട്ടുകൊടുത്ത സംഭവത്തില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ബസ് യാത്രയ്ക്കിടെയുണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നു എന്നായിരുന്നു ഷിംജിത അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര പോലീസ് വ്യക്തമാക്കിയതോടെ ഷിംജിതയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു.
വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇത് കേസില്‍ പ്രധാന തെളിവാകും. സൈബര്‍ ആക്രമണം ഭയന്ന് ഷിംജിത തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസ് ശ്രമം തുടരുന്നു.
മെഗാസ്റ്റാറും റഫീഖും എല്ലാം പറഞ്ഞു തീര്‍ത്തു; മുണ്ടക്കൈ വിവാദത്തിന് ശുഭപര്യവസാനം: ഇടപെട്ട് മുഖ്യമന്ത്രി; സൈബര്‍ പോരിന് അന്ത്യം; ആയങ്കിമാര്‍ സിപിഎമ്മുകാരല്ല!
സംഭവത്തില്‍ ഉത്തരമേഖലാ ഡി.ഐ.ജി നേരിട്ട് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.വീഡിയോ വൈറലായതോടെ ദീപക് മാനസികമായി തകര്‍ന്നിരുന്നുവെന്നും പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. വസ്തുതാവിരുദ്ധമായ ആരോപണം ഒരാളുടെ ജീവിതം തകര്‍ത്തതിന്റെ ഗൗരവത്തിലാണ് പോലീസ് നീങ്ങുന്നത്.


പിണറായിയും പോറ്റിയും! ചെവിയില്‍ നുള്ളുന്നത് എഐ; എഐ ചിത്രം പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍; എന്‍. സുബ്രഹ്മണ്യനെതിരെ പോലീസ് നടപടി




