“സച്ചിദാനന്ദന്റേത് സ്വന്തം അഭിപ്രായം; തുടർഭരണം വന്നാൽ കേരളത്തിൽ ‘പാവപ്പെട്ടവർ’എന്ന വാക്ക് ഉണ്ടാവില്ല : എംവി ഗോവിന്ദന്‍

കോഴിക്കോട്:കേരളത്തിൽ മുന്നണികൾ മാറി മാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന പ്രശസ്ത കവി സച്ചിദാനന്ദന്റെ നിരീക്ഷണത്തിന് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് വെച്ച് നടത്തിയ പ്രതികരണത്തിലാണ് സച്ചിദാനന്ദന്റെ വിമർശനങ്ങൾ തള്ളിയത്. സച്ചിദാനന്ദൻ ഉന്നയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും എന്നാൽ അതിനർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ തുടരരുത് എന്നല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തിൽ ‘പാവപ്പെട്ടവൻ’ എന്ന പ്രയോഗം തന്നെ ഇല്ലാതാകുമെന്നും, എല്ലാവരെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.സർക്കാർ മധ്യവർഗത്തെ മാത്രമാണ് പരിഗണിക്കുന്നത് എന്ന സച്ചിദാനന്ദന്റെ വിമർശനത്തിന്, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചാണ് എൽ.ഡി.എഫ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം മറുപടി നൽകി. എങ്കിലും വിമർശനങ്ങളിൽ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ നിലപാടുകൾ ആര് സ്വീകരിച്ചാലും അതിനെ ശക്തമായി എതിർക്കുക എന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടെന്ന് അദ്ദേഹം ആവർത്തിച്ചു.അധികാരം ഒരാളിൽ കേന്ദ്രീകരിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും ബംഗാളിലെ അനുഭവം പാഠമാകണമെന്നും സച്ചിദാനന്ദൻ നേരത്തെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് എം.വി. ഗോവിന്ദൻ നടത്തിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.