പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക രേഖ പുറത്ത്. ക്ഷേത്രത്തിലെ പഴയ വസ്തുക്കളും വിഗ്രഹങ്ങളും തന്ത്രിയുടെ അവകാശമല്ലെന്നും അവ ദേവസ്വത്തിന്റെ പൊതുസ്വത്താണെന്നും വ്യക്തമാക്കുന്നത രേഖയില്‍ പറയുന്നു.
കേരള തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം 2012-ല്‍ ദേവസ്വം ബോര്‍ഡ് നല്കിയ വിശദീകരണമാണ് ഇപ്പോള്‍ തന്ത്രിക്കെതിരെ ആയുധമാകുന്നത്. ആചാരപരമായ ചടങ്ങുകള്‍ കഴിഞ്ഞാല്‍ ക്ഷേത്രത്തിലെ ഭൗതിക വസ്തുക്കളായ വിഗ്രഹം, വാഹനം തുടങ്ങിയവയില്‍ തന്ത്രിക്ക് യാതൊരു അവകാശവുമില്ലെന്ന് ഇതില്‍ കൃത്യമായി പറയുന്നു.
ഇത്തരം വസ്തുക്കള്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പൊതുസ്വത്താണ്.മുന്‍കാലങ്ങളില്‍ തന്ത്രിമാര്‍ ഇത്തരം വസ്തുക്കള്‍ കൊണ്ടുപോയിട്ടുണ്ട് എന്നത് ഇനിയും അത് തുടരാനുള്ള ന്യായീകരണമല്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
2017-ല്‍ ശബരിമല കൊടിമരം മാറ്റിയപ്പോള്‍ അതിനു മുകളിലുണ്ടായിരുന്ന 11 കിലോ തൂക്കമുള്ള പഞ്ചലോഹ വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് തന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇത് തനിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍, 2012-ലെ ഉത്തരവ് നിലനില്‍ക്കെ ഈ വാദം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.2022-ല്‍ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന് കേടുപാട് സംഭവിച്ചപ്പോള്‍ അതിലെ ഗരുഡവാഹനത്തിന് മേല്‍ തന്ത്രി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് അന്ന് ആ വാദം തള്ളുകയും വാഹനം ദേവസ്വം സ്റ്റോര്‍ റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ നടപടി ശബരിമല കേസിലും നിര്‍ണ്ണായകമാകും.
എസ്.ഐ.ടി തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വാജിവാഹനം നിലവില്‍ കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഹാജരാക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഈ കണ്ടെത്തല്‍. തന്ത്രിയുടെ പക്കലുള്ളത് യഥാര്‍ത്ഥ വാജിവാഹനം തന്നെയാണോ എന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് നേരത്തെ സംശയമുണ്ടായിരുന്നു.


നവീൻ ബാബുവിന്റെ മരണം സി.ബി.ഐക്ക്; വി.ഡി. സതീശൻ സർക്കാർ ഉടൻ വിജ്ഞാപനമിറക്കും; പി.പി. ദിവ്യയ്ക്കും കണ്ണൂരിലെ സി.പി.എം. നേതാക്കൾക്കും നെഞ്ചിടിപ്പ്; കുടുംബത്തിന്റെ കണ്ണീരൊപ്പി സർക്കാർ; പഴകുളം മധുവിന്റെ പോരാട്ടത്തിന് വിജയം





