കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ നടന്ന ദാരുണമായ കൊലപാതകവും ആത്മഹത്യയും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയ സൗഹൃദം ഒടുവില്‍ പകയായും കൊലപാതകമായും മാറുകയായിരുന്നു.
കോട്ടയം താഴത്തങ്ങാടിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ ട്യൂഷന് സെന്റര്‍ അടച്ചുപൂട്ടിയാണ് ജോബ് സക്കറിയ ഷേര്‍ളിക്കൊപ്പം ജീവിക്കാനായി കൂവപ്പള്ളിയില്‍ എത്തിയത്. ഷേര്‍ളിയുടെ പുതിയ വീടിന്റെ പണിക്കായി തന്റെ ബാങ്ക് നിക്ഷേപത്തില്‍ നിന്ന് ഏകദേശം 15 ലക്ഷം രൂപ ജോബ് നല്‍കിയിരുന്നു. എന്നാല്‍ വീടുപണി പൂര്‍ത്തിയായതോടെ ഷേര്‍ളി ജോബിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
ജോബിനെ ഒഴിവാക്കിയ ശേഷം ഷേര്‍ളി മറ്റൊരാളുമായി സൗഹൃദത്തിലായതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. നല്കിയ പണം തിരികെ വേണമെന്ന ജോബിന്റെ ആവശ്യവും ഷേര്‍ളി നിരസിച്ചു. ഇതിനിടെ ഷേര്‍ളി പോലീസില്‍ പരാതി നല്‍കിയെങ്കിലും ചര്‍ച്ചകളില്‍ സഹകരിച്ചില്ല. ജോബ് തന്നെ വകവരുത്തിയേക്കുമെന്ന് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഷേര്‍ളി തന്റെ പുതിയ സുഹൃത്തിനെ ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു.
ഞായറാഴ്ച രാത്രി ഷേര്‍ളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജോബ് തൂങ്ങിമരിക്കുകയായിരുന്നു. സുഹൃത്ത് നല്കിയ വിവരമനുസരിച്ച് പോലീസ് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഷേര്‍ളിയുടെ മൃതദേഹവും ജോബിനെ തൂങ്ങിയ നിലയിലും കണ്ടെത്തിയത്.


കടയ്ക്കലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം ; അമ്മക്കെതിരെ വധശ്രമത്തിന് കേസ്





