കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ളി മാത്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക തര്‍ക്കവും പ്രണയപ്പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ഷേര്‍ളിയുടെ സുഹൃത്തായ താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയയാണ് ഷേര്‍ളിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്ന ഷേര്‍ളിയും ജോബും തമ്മില്‍ വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നു. ഷേര്‍ളി പലപ്പോഴായി ജോബിന്റെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ജോബ് തന്നെ ഉപദ്രവിക്കുന്നു എന്ന് കാണിച്ച് ഷേര്‍ളി നേരത്തെ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പുറമെ, ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ജോബിന്റെ സംശയവും തര്‍ക്കങ്ങള്‍ക്ക് കാരണമായി. ഷേര്‍ളി ആറ് മാസം മുന്‍പ് കൂവപ്പള്ളിയില്‍ വീട് വാങ്ങി താമസം മാറിയത് ജോബുമായുള്ള ബന്ധം അവസാനിപ്പിക്കാനാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവദിവസം ഉണ്ടായ രൂക്ഷമായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് തമിഴ്നാട് സ്വദേശി
വാടകവീടിന്റെ കിടപ്പുമുറിയിലാണ് ഷേര്‍ളിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഷേര്‍ളിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. കൊലപാതകത്തിന് ശേഷം ജോബ് ഗോവണിയുടെ സമീപം തൂങ്ങിമരിക്കുകയായിരുന്നു. വീടിന്റെ പിന്‍വാതില്‍ തുറന്ന നിലയിലായിരുന്നു. നാട്ടുകാരുമായി അധികം ബന്ധമില്ലാതിരുന്ന ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ മറ്റ് ബലപ്രയോഗത്തിന്റെ സൂചനകളൊന്നുമില്ല.മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


അഭിനവിനൊപ്പം പെരിങ്ങളത്തെ സുഹൃത്തും കുടുങ്ങും; പീഡനത്തിന് ഒത്താശ ചെയ്തവര്‍ക്കെതിരെയും നടപടിക്ക് കുന്ദമംഗലം പോലീസ്





