ആലപ്പുഴ : ഹരിപ്പാട് നവജാത ശിശുവിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരേ വധശ്രമത്തിന് കേസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ ഉള്ളത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.15നാണ് ആശുപത്രി ശുചിമുറിയിലായിരുന്നു പത്തൊമ്പതുകാരി കുഞ്ഞിന് ജന്മം നൽകിയത്.
തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് കുടുംബത്തോടൊപ്പമെത്തി പെൺകുട്ടി ചികിത്സ തേടിയത്. പരിശോധനയില്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെണ്‍കുട്ടി പരിശോധനയുമായി സഹകരിച്ചില്ല. വേദന സംഹാരി നല്‍കിയിട്ടും വേദന മാറാത്തതിനാല്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്കി.
അന്ന് അര്‍ദ്ധരാത്രി തന്നെ പെൺകുട്ടി ആശുപത്രി ശുചിമുറിക്കുള്ളില്‍ പ്രസവിച്ചു. പൊക്കിള്‍ കൊടി സ്വയം മുറിച്ച് മാറ്റിയ ശേഷം കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചില് കേട്ട ആശുപത്രി ജീവനക്കാരാണ് ശിശുവിനെ രക്ഷിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും അപകട നില തരണം ചെയ്തു.
കൊല്ലത്ത് കുപ്രസിദ്ധ കുറ്റവാളി ഗുരുലാൽ കാപ്പ ചുമത്തി ജയിലിൽ; എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതി
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂ ബോണ്‍ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. പെൺകുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരും അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ വീയപുരം പോലിസ് അന്വേഷണം ആരംഭിച്ചു.


ശബരിമല ദര്‍ശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം അടിച്ചുമാറ്റി പണം കവര്‍ന്നു. അരവണ കൗണ്ടറില്‍ കാര്‍ഡ് മാറ്റി നല്‍കിയായിരുന്നു പണം തട്ടിപ്പ്; താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍





